റെനോ ഹാച്ച്ബാക്ക് അടുത്ത എക്സ്പോയില്‍

അടുത്ത 15 മാസത്തിനുള്ളില്‍ നാല് കാറുകളാണ് റെനോ വിപണിയില്‍ കൊണ്ടു വരാന്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ട് എസ് യു വികളും ഒരു ചെലവ് കുറഞ്ഞ കാറും ഉള്‍പ്പെടും. 2011 അവസാനത്തോടെ തന്നെ ഇവയെല്ലാം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
കൊലിയോസ്, ഡസ്റ്റര്‍ എന്നീ എസ് യുവികളായിരിക്കും നിരത്തിലിറക്കുകയെന്ന് റെനോ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ഫിലിപ്പി ക്ലെയ്ന്‍ അറിയിച്ചു. ഡസ്റ്റര്‍, പക്ഷെ 2012 രണ്ടാം പകുതിയില്‍ മാത്രമേ വിപണിയിലെത്തൂ.
റെനോയുടെ ചെന്നൈ യൂണിറ്റിലാണ് കാറുകളുടെ നിര്‍മാണം നടക്കുക.


Click it and Unblock the Notifications








