നാനോ ടാക്സിക്കെതിരെ ശ്രീലങ്കന്‍ ഓട്ടോകള്‍

നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് സമരത്തില്‍ പങ്കെടുത്തത്. ഇന്ത്യയെപ്പോലെ തന്നെ ഓട്ടോ സാന്ദ്രത കൂടിയ നഗരങ്ങളാണ് ശ്രീലങ്കയുടെത്.
ഭരണകക്ഷിയില്‍ പെട്ട ഒരു രാഷ്ട്രീയ നേതാവിന്‍റെ കമ്പനിയാണ് നാനോകള്‍ നിരത്തിലിറക്കിയത്. കൂടുതല്‍ നാനോകള്‍ ടാക്സിയായി ഇറക്കി ഓട്ടോക്കാരുടെ വയറ്റത്തടിക്കാനും പുള്ളിക്ക് പ്ലാനുണ്ട്. കൂടുതല്‍ നാനോകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുടെന്നാണ് ഓട്ടോക്കാരുടെ ആവശ്യം. നിലവില്‍ 45 ടാക്സികള്‍ മാത്രമാണ് ഓടുന്നത്. ഇത് 200-ലേക്ക് ഉയര്‍ത്തുമെന്നാണ് കമ്പനി പറയുന്നത്.
നാനോ ടാക്സിക്കമ്പനിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇറക്കിയ ഒരു പോസ്റ്ററില്‍ കമ്പനിയുടമ ഓടിക്കുന്ന നാനോയില്‍ യാത്രക്കാരനായി ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപക്സെ ഇരിക്കുന്നതായി ചിത്രീകരിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന നാനോയുടെ വില 3,81,204 രൂപയാണ്.


Click it and Unblock the Notifications








