സിംഗൂര്‍ ബില്ലിനെതിരെ ടാറ്റ കോടതിയിലേക്ക്

mamata
ടാറ്റ മോട്ടോഴ്സുമായി സിംഗൂരിലുണ്ടാക്കിയ ഭൂമി കൈമാറ്റക്കരാര്‍ റദ്ദ് ചെയ്ത് ഭൂമി തിരിച്ചു പിടിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലിനെതിരെ ടാറ്റ കോടതിയില്‍ പോകും. നിയമസഭയില്‍ പാസ്സാക്കിയ ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുമെന്ന് ടാറ്റയുടെ അഭിഭാഷകന്‍ എസ് പാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ 14-നാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനെ അവഗണിച്ച് മമതാ ബാനര്‍ജി നയിക്കുന്ന ബംഗാള്‍ സര്‍ക്കാര്‍ ബില്‍ പാസ്സാക്കിയെടുത്തത്. കഴിഞ്ഞ ദിവസം ബില്ലിന് ഗവര്‍ണറുടെ അനുമതിയും ലഭിച്ചിരുന്നു.

നാനോ കാര്‍ പ്ലാന്‍റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടത് സര്‍ക്കാരിന്‍റെ കാലത്ത് ഭൂമി വാങ്ങിയത്. എന്നാല്‍ കര്‍ഷകപ്രക്ഷോഭം മൂലം ടാറ്റ പദ്ധതി ഉപേക്ഷിക്കുകയും ഗുജറാത്തിലേക്ക് ചേക്കേറുകയും ചെയ്തു. ഇതേ ന്യായമാണ് ടാറ്റയ്ക്ക് ബില്ലിനെതിരെ ചൂണ്ടിക്കാണിക്കാനുള്ളത്.

ഭൂമി കൈമാറുമ്പോള്‍ ടാറ്റ സര്‍ക്കാരിന് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പിന്നീട് പാലിക്കപ്പെട്ടില്ല എന്നാണ് ഭൂമി പിടിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ന്യായം. എന്നാല്‍ ഏത് സാഹചര്യത്തിലാണ് വാഗ്ദാന ലംഘനം നടന്നത് എന്നുകൂടി പരിശോധിക്കണമെന്ന് ടാറ്റ വാദിക്കുന്നു. കമ്പനി സ്ഥാപിക്കുവാന്‍ സര്‍ക്കാരിന് ശരിയായ പരിരക്ഷ നല്‍കാന്‍ സാധിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

കൊല്‍ക്കത്ത ഹൈക്കോടതിയെയാണ് ടാറ്റ ഹരജിയുമായി സമീപിക്കുക.

പദ്ധതി ഉപേക്ഷിച്ചതായുള്ള ഗസറ്റ് വിജ്ഞാപനം ഭൂമിയുടെ ചുറ്റുമതിലില്‍ സിംഗൂര്‍ സ്ഥിതി ചെയ്യുന്ന ഹൂഗ്ലി ജില്ലയുടെ അധികാരികള്‍ പതിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, June 22, 2011, 13:01 [IST]
English summary
the bill proposing return the land acquired in singur by the previous left government will be challenged by tata motors in high cort
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X