ഷെവ്രോലെറ്റിന്‍റെ ഇലക്ട്രിക് കാര്‍

ബങ്കളുരു ആസ്ഥാനമായുള്ള ഇലക്ട്രിക് കാര്‍ നിര്‍മാതാവ് രേവയുമായി പങ്കുകൃഷിക്ക് ഒരു ശ്രമം നടത്തിയിരുന്നു ജനറല്‍ മോട്ടോഴ്സ്. ചര്‍ച്ചകള്‍ പാഴായെങ്കിലും ഇലക്ടിക് കാര്‍ എന്ന ആശയം ജനറലിന്‍റെ മനസ്സില്‍ വേരു പിടിക്കാന്‍ പ്രസ്തുത ചര്‍ച്ചകള്‍ കാരണമായി.
ബീറ്റിനെ തനിരൂപത്തില്‍ നിര്‍ത്തി ഇലക്ട്രിക് കാര്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കുകയായിരുന്നു ഷെവ്രോലെറ്റ്. ബീറ്റ് ബിഇവി (ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍) എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. ഫുള്‍ ചാര്‍ജ്ജുള്ള ബാറ്ററിയില്‍ ബീറ്റ് 130 കിലോമീറ്റര്‍ ഓടിത്തീര്‍ക്കും.


Click it and Unblock the Notifications








