ജിയാംഗ്ഹുവായ് ഇന്ത്യയിലേക്ക്

വാണിജ്യവാഹനങ്ങളും യാത്രാവാഹനങ്ങളും നിരത്തിലിറക്കാമെന്നാണ് ജെ എ സി വിചാരിക്കുന്നത്. എന്നാല്‍ വിപണിപ്രവേശം യാത്രാവാഹനത്തിലാക്കാന്‍ കമ്പനി താല്‍പര്യപ്പെടുന്നില്ല. ക്രമേണ പാസഞ്ചര്‍ വാഹനങ്ങളും നിരത്തിലിറങ്ങും. സ്വതന്ത്രമായി ഇറങ്ങണോ ആരെയെങ്കിലും കൂട്ടുപിടിക്കണോ എന്ന കാര്യത്തില്‍ ഇരുകമ്പനികളും ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഒരു പക്ഷെ പിടിച്ചേക്കും എന്നുമാത്രം ഇപ്പോള്‍ കമ്പനി പറയുന്നു.
ചൈനയുടെ വമ്പന്‍ വിപണിയില്‍ എട്ടാം സ്ഥാനത്താണ് ജിയാംഗ്ഹുവായ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 460,000 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. നടപ്പ് വര്‍ഷം 30 ശതമാനം വളര്‍ച്ച, അതായത് 600,000 യൂണിറ്റ് വില്‍പന ജിയാംഗ്ഹുവായ് ലക്ഷ്യം വെക്കുന്നു. ഇന്ത്യന്‍ കാര്‍ മാര്‍ക്കറ്റിലെ രണ്ടാമനായ ഹ്യൂണ്ടായിയുടെ ടാര്‍ജറ്റും ഇതേ അളവിലാണെന്നത് ഓര്‍ക്കുക.
ചൈനയിലെ ഓട്ടൊ മേഖലയുടെ സമസ്ത മൂലയിലും ജിയാംഗ്ഹുവായിയുടെ സാന്നിധ്യം കാണാം. ഓട്ടോ കൊംപണന്‍റുകളും ട്രക്കുകളും ബസ്സുകളും സെഡാനുകളും തുടങ്ങി ഇലക്ട്രിക് കാറുകള്‍ വരെ കമ്പനി വിപണിയില്‍ എത്തിക്കുന്നു. അടുത്ത നാലഞ്ച് കൊല്ലത്തിനുള്ളില്‍ ഇന്ത്യ നാലാമത്തെ വലിയ വിപണിയായിത്തീരുമ്പോള്‍ ജിയാംഗ്ഹുവായ് അവിടെ ക്ഷമാപണങ്ങളില്ലാത്ത സാന്നിധ്യമായിരിക്കും എന്നുറപ്പിക്കാം.
പട്ടുപാത കടന്നെത്തുവാന്‍ വെമ്പുന്ന നിരവധി കമ്പനികള്‍ ചൈനയിലുണ്ട്. ഷാംഗ്ഹായ് ഓട്ടോമൊബൈല്‍ കോര്‍പ്പറേഷന്‍ വിപണിയില്‍ കടന്നു കഴിഞ്ഞു. ബീക്കി ഫോട്ടോണ്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്.


Click it and Unblock the Notifications








