മഹീന്ദ്രയില്‍ നിന്ന് അഞ്ച് വാഹനങ്ങള്‍
മഹീന്ദ്രയില്‍ നിന്ന് അഞ്ച് ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയില്‍ അവതരിക്കും. മഹീന്ദ്രയുടെ കൈവശമുള്ള കൊറിയന്‍ കമ്പനി സാംഗ് യോംഗില്‍ നിന്നുള്ള കൊറാന്‍ഡോ സി റാക്സ്റ്റണ്‍ എസ് യു വിയുടെ പുതിയ രൂപവും ഇതില്‍ ഉള്‍പ്പെടുന്നു. രേവയില്‍ നിന്നുള്ള ഒരു പുതിയ ഇലക്ട്രിക് കാര്‍, മഹീന്ദ്രയുടെ തന്നെ ഒരു എസ് യു വി എന്നിവയും പ്രതീക്ഷിക്കാം.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ വളര്‍ച്ചാ നിരക്ക് മറികടക്കുക എന്ന ഉദ്ദേശ്യം മഹീന്ദ്രയ്ക്കുണ്ട്. പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നതിലൂടെ ഈ പ്രശ്നത്തെ മറികടക്കാം എന്നാണ് കമ്പനി കരുതുന്നത്.
കഴിഞ്ഞ വര്‍ഷം സാംഗ് യോംഗിനെ ഏറ്റെടുത്തതിലൂടെ ലഭിച്ച പുതിയ ഇടം ഇന്ത്യന്‍ വിപണിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് മഹീന്ദ്ര ലക്ഷ്യം വെക്കുന്നത്. മഹീന്ദ്ര ഏറ്റെടുത്തെങ്കിലും പ്രവര്‍ത്തിക്കുന്നത് രണ്ട് കമ്പനിയെന്ന നിലയിലാണ്. ഇന്ത്യന്‍ വിപണിയില്‍ സാംഗ് യോംഗ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുമ്പോള്‍ മഹീന്ദ്ര ടാഗ് ഉപയോഗിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
സി കെ ഡി (ഘടകഭാഗങ്ങള്‍ വേര്‍പെടുത്തിയ) രൂപത്തില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് മഹീന്ദ്രയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് അസംബ്ള്‍ ചെയ്യാം എന്നാണ് നിലവിലെ ധാരണ. പൂര്‍ണമായി നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്നതിനുള്ള വമ്പിച്ച നികുതിച്ചെലവ് ഇങ്ങനെ കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍.
സാംഗ് യോംഗിലൂടെ മഹീന്ദ്ര ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ആഫ്രിക്കയില്‍ സാംഗ് യോംഗിനുള്ള നെറ്റ്വര്‍ക്ക് നിലവില്‍ മഹീന്ദ്ര ഉപയോഗിക്കുന്നുണ്ട്.


Click it and Unblock the Notifications








