എസ്|യുവിയുമായി ഫോഴ്സ് മോട്ടോഴ്സ്

force
1958-ല്‍ വിപണിയില്‍ ഇറങ്ങിയ കാലം മുതല്‍ ഫോഴ്സ് മോട്ടോഴ്സ് ശ്രദ്ധ വെച്ചത് മുഴുവന്‍ വാണിജ്യ വാഹനങ്ങളിലാണ്. ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങളില്‍ ഫോഴ്സ് ഇന്ത്യന്‍ വിപണിയില്‍ വിശ്വാസ്യത നേടിയെടുത്തു. ബജാജുമായി ചേര്‍ന്നുള്ള ടെംപോ ബജാജ് മറ്റ‍ഡോര്‍ ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ തരംഗമായി. ഫോഴ്സ് മോട്ടോഴ്സ് ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഒരു മാറ്റമാണ്. ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങളില്‍ നിന്ന് പേഴ്സനല്‍ വാഹനങ്ങളുടെ വിപണിയിലേക്കുള്ള മാറ്റം.

ഫോഴ്സിന്‍റെ ആദ്യത്തെ എസ് യു വി ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ ഇറങ്ങാന്‍ തയ്യാറെടുത്തു കഴിഞ്ഞു. മറ്റൊരു വിശേഷമുള്ളത്, പുതിയ വാഹനത്തിന്‍റെ ലോഗോയില്‍ മാറ്റമുണ്ടാകും എന്നതാണ്. നിലവിലുള്ള ലോഗോ കമേഴ്സ്യല്‍ വാഹനങ്ങളുടെ പേരില്‍ ആളുകള്‍ക്കുള്ളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞതാണ്. തങ്ങളുടെ പുതിയ മുഖത്തെ അത് അനാവരണം ചെയ്യില്ലെന്ന ബോധ്യമാണ് വ്യത്യസ്തമായ ലോഗോ എന്ന ആശയത്തിനു പിന്നില്‍.

ഫോഴ്സ് വണ്‍ എന്നായിരിക്കും പുതിയ എസ് യു വി അറിയപ്പെടുക. സ്പോര്‍ട്സ് യൂട്ടിലിറ്റികളുടെ ഉയര്‍ന്ന സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കും ഫോഴ്സ് വണ്‍. ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓഡിയോ കണ്‍ട്രോള്‍ തുടങ്ങിയവ അവയില്‍ ചിലത്. 2.2 ലിറ്റര്‍ എന്‍ജിന്‍ കപ്പാസിറ്റി ഉണ്ടായിരിക്കും. വാണിജ്യവാഹനങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ ഉണ്ടാക്കിയിട്ടുള്ള പ്രതിച്ഛായ ഉപയോഗപ്പെടുത്തുക എന്നതാണ് ആദ്യത്തെ വാഹനം സ്പോര്‍ട് യൂട്ടിലിറ്റിയാക്കിയതിനു പിന്നില്‍.

കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള ട്രാക്ടര്‍ പോലുള്ള വാഹനങ്ങളും ട്രാക്സ്, ട്രാവലര്‍, ട്രംപ്, ബല്‍വാന്‍ തുടങ്ങിയ, ഇന്ത്യന്‍ ഗ്രാമങ്ങളിലെ യാത്രകള്‍ക്ക് ഉതകുന്ന തരത്തില്‍ രൂപപ്പെടുത്തിയ യാത്രാവാഹനങ്ങളുമാണ് നിലവില്‍ ഫോഴ്സിന്‍റേതായുള്ളത്.

എതിര്‍ദിശയില്‍ നിന്നുള്ള ഏത് ബലതന്ത്രത്തെയും സ്വതന്ത്രമായി നേരിടാനുള്ള ആര്‍ജ്ജവം പ്രതിഫലിപ്പിക്കുന്നതാണ് തങ്ങളുടെ ലോഗോ എന്ന് പുതിയ ലോഗോയുടെ അപദാനങ്ങള്‍ വാഴ്ത്തവെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പ്രസാന്‍ ഫിറോഡിയ പറഞ്ഞു. അത് മാറ്റത്തെയും വളര്‍ച്ചയെയും കാണിക്കുന്നു. കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു.

More from DriveSpark

Article Published On: Friday, June 24, 2011, 11:36 [IST]
English summary
force motors announces new brand logo and also expects to launch force one suv by year end
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X