കാര്‍ പ്ലാന്‍റിന് നികുതിയിളവ്

ബിദാദിയില്‍ ടൊയോട്ടയുടെ രണ്ടാമത്തെ പ്ലാന്‍റ് സ്ഥാപിക്കുന്നതിനാവശ്യമായ മെഷിനറികള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യാനാണ് രണ്ടാമതും നികുതി ഇളവ് നല്‍കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റില്‍ ഇതു സംബന്ധിച്ച് തീരുമാനം വന്നു. ഏതാണ് 9 കോടി രൂപ ഇതുവഴി കമ്പനിക്ക് ഇളവ് ലഭിക്കും. 450 കോടിയുടെ ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.
പുതിയ കാര്‍ പ്ലാന്‍റ് വരുമ്പോള്‍ ടൊയോട്ടയുടെ സംസ്ഥാനത്തെ മൊത്തം നിക്ഷപം 4,043 കോടി കവിയുമെന്ന് കാബിനറ്റ് യോഗത്തിനു ശേഷം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി.
70,000 യൂണിറ്റുകള്‍ വര്‍ഷത്തില്‍ പുറത്തിറക്കാന്‍ ശേഷിയുള്ളതാണ് പുതിയ കാര്‍ പ്ലാന്‍റ്. എട്യോസ് സെഡാന്‍ പതിപ്പുകളുടെ നിര്‍മാണം ഇവിടെ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ 27-നാണ് ഹാച്ച്ബാക്ക് പതിപ്പുകള്‍ വിപണിയില്‍ എത്തുക.
1998-ല്‍ തുടങ്ങിയ ആദ്യത്തെ പ്ലാന്‍റില്‍ നിന്ന് വര്‍ഷം 80,000 യൂണിറ്റുകള്‍ പുറത്തിറങ്ങുന്നുണ്ട്.കൊറോള ആള്‍ടിസ്, ഇന്നോവ, ഫോര്‍ച്യൂണര്‍ എന്നിവയാണ് ആദ്യത്തെ പ്ലാന്‍റില്‍ നിര്‍മ്മിക്കന്നത്.


Click it and Unblock the Notifications








