ഹ്യൂണ്ടായ് ഐ 20 ഫേസ്|ലിഫ്റ്റ് ഈ വര്‍ഷം

2010-ല്‍ ചില മാറ്റങ്ങളോടെ ഐ20 അവതരിച്ചുവെങ്കിലും അതത്ര വലിയ മാറ്റമൊന്നും ഉള്‍ക്കൊണ്ടിരുന്നില്ല.
ഇക്കാരണത്താല്‍ 2012 മോഡല്‍ നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണെന്ന് പറയാം. ലഭിക്കുന്ന സൂചനകള്‍ ശരിയാണെങ്കില്‍ ദീപാവലി സീസണിലാണ് ഐ20 പുതുമോഡല്‍ രംഗത്തു വരിക. പുതിയ ഗ്രില്‍ ഡിസൈന്‍, പുതുക്കിയ ഹെഡ്-ടെയ്ല്‍ ലാമ്പുകള്‍ എന്നിവ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളാണ്.
അലോയ് വീലുകളുടെ ഡിസൈനില്‍ ചില മാറ്റങ്ങളുണ്ടാകാം. മുന്നിലെയും പിന്നിലെയും ബംബറുകളും മാറ്റത്തിന് വിധേയമാകും.
ഇന്‍റീരിയറുകളില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്കുകള്‍ ഉള്ളത് ഹ്യൂണ്ടായ് പരിഗണിക്കാതിരിക്കില്ല. ഏറ്റവും പുതിയ ഡിസൈന്‍ ട്രന്‍ഡുകള്‍ കൂടി ഇന്‍റീരിയറില്‍ പരിഗണിക്കപ്പെടും.


Click it and Unblock the Notifications








