സച്ചിന് പുതിയ സൂപ്പര്‍ കാര്‍, നമ്പര്‍ ഫെരാരിയുടേത്

നിസ്സാനിന്‍റെ സൂപ്പര്‍കാറായ ജിടി-ആര്‍ കഴിഞ്ഞ ദിവസം സച്ചിന്‍റെ ഗാരേജിലേക്ക് പറന്നെത്തി. 40 ലക്ഷം രൂപ വിലയുള്ള കാര്‍ ദുബായിലെ അറേബ്യന്‍ ഓട്ടോമൊബൈല്‍സില്‍ നിന്നാണ് സച്ചിന്‍ വാങ്ങിയത്. കാറിനൊപ്പം രണ്ട് എന്‍ജിനീയര്‍മാരെക്കൂടി പറഞ്ഞയച്ചിട്ടുണ്ട് കമ്പനി, തങ്ങളുടെ വിശിഷ്ട ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാറിന്‍റെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുവാന്‍.
530 കുതിശക്തിയുള്ള എന്‍ജിനാണ് ഈ 2 ഡോര്‍ കൂപെയ്ക്കുള്ളത്. എന്‍ജിനെ ഉത്തേജിപ്പിക്കുവാന്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ജറുണ്ട്.
കഴിഞ്ഞ ദിവസം തന്നെയാണ് ഫെരാരി കാറിന്‍റെ നമ്പര്‍ തന്നില്‍ നിലനിര്‍ത്തുവാന്‍ സച്ചിന്‍ അപേക്ഷ നല്‍കിയത്. വിജ്ഞാപന ഫീസിനത്തില്‍ 50,000 രൂപ അദ്ദേഹം അടയ്ക്കുകയും ചെയ്തു.


Click it and Unblock the Notifications








