ഡീസല്‍ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് ഫോര്‍ഡ്

ഫോര്‍ഡ് ഫിഗോയുടെ വില്‍പന ഒരു ലക്ഷം കവിഞ്ഞത് പ്രമാണിച്ച് 1000 ഇന്ത്യന്‍ നഗരങ്ങളില്‍ "ഭാരതയാത്ര" എന്ന പേരില്‍ ഒരു പ്രചാരണ പരിപാടി ഫോര്‍ഡ് സംഘടിപ്പിച്ചു വരുന്നുണ്ട്. 15 മാസം കൊണ്ടാണ് ഒരു ലക്ഷം എന്ന വന്‍ വില്‍പന നിരക്കിലേക്ക് ഫോര്‍ഡ് എത്തിച്ചേര്‍ന്നത്. നൂറ് ദിവസം കൊണ്ടാണ് പര്യടനം പൂര്‍ത്തിയാക്കുക.
അടുത്തതായി ഫോര്‍ഡില്‍ നിന്ന് നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നത് ഫോര്‍ഡ് ഫിയസ്റ്റയുടെ പുതിയ മോഡലാണ്. ചെന്നൈയിലെ മറൈമലര്‍നഗര്‍ പ്ലാന്‍റിലാണ് ഫിയസ്റ്റയുടെ നിര്‍മാണം നടക്കുന്നത്. ഫിയസ്റ്റയായിരിക്കും 2015-ഓടെ പുറത്തിറങ്ങാനുള്ള എട്ട് മോഡലുകളില്‍ ആദ്യത്തേത്.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഫോര്‍ഡ് മോഡലുകള്‍ എന്‍ഡീവര്‍, ഫിയസ്റ്റ ക്ലാസ്സിക്, ഫിഗോ എന്നിവയാണ്.


Click it and Unblock the Notifications








