വന്ധ്യംകരണത്തിന് സമ്മാനം നാനോ കാര്‍!!

മൊട്ടോര്‍സൈക്കിളുകള്‍, ടിവി സെറ്റുകള്‍, മിക്സര്‍-ഗ്രൈന്‍ഡറുകള്‍ എന്നിങ്ങനെയുള്ള സമ്മാനങ്ങള്‍ കൂടി വാഗ്ദാനം ചെയ്താണ് വന്ധ്യംകരണത്തിലൂടെ ഭാഗ്യം തേടാന്‍ ജില്ലാ ആരോഗ്യവകുപ്പ് അധികാരികള്‍ പ്രേരിപ്പിക്കുന്നത്. 2003-2004ല്‍ ജുന്‍ജുന്‍ ജില്ലയായിരുന്നു കുടുംബാസൂത്രണപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നത്. പിന്നെപ്പിന്നെ അത് കുറഞ്ഞുവന്നു. എന്നാല്‍ ഇത്തവണ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല അധികൃതര്‍. 13,265 പേരെ വന്ധ്യംകരിച്ച പൂര്‍വകാല പ്രതാപത്തിലേക്ക് തിരിച്ചുപോകണമെന്ന ഉറച്ച നിലപാടിലാണ് അവര്‍.
2011 കാനേഷുമാരി പ്രകാരം 11.8 ശതമാനമാണ് സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ച. ഒരു ദശകത്തിനിടയില്‍ ഇതത്ര വലിയ വളര്‍ച്ചയല്ലെങ്കിലും വന്ധ്യംകരണം ഊര്‍ജ്ജിതമാക്കുവാന്‍ തന്നെയാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.
നമ്മുടെ നാട്ടില്‍, വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയകള്‍ സജീവമാണ്. 1100 രൂപയാണ് ആദിവാസികള്‍ക്ക് ഇതിനായി നല്‍കിവരുന്നത്.


Click it and Unblock the Notifications








