വെര്‍ണ ബുക്കിംഗ് 20,000 കവിഞ്ഞു!

ഐ10, ഐ20 കാറുകളുടെ വിജയപാതയിലേക്ക് വെര്‍ണയെയും കൊണ്ടെത്തിക്കുവാന്‍ ഹ്യൂണ്ടായ്ക്ക് ഇതോടെ കഴിഞ്ഞിരിക്കുന്നു. വെര്‍ണയുടെ കാത്തിരിപ്പ് സമയം ഇപ്പോള്‍ 6 മാസമാണ്. ഫോക്സ്‍വാഗണ്‍ വെന്‍റോ അടക്കമുള്ള താരനിര ഭരിച്ചിരുന്ന സി സെഗ്മെന്‍റില്‍ വളരെ അനായാസമാണ് വെര്‍ണ കയറിയിരുന്നത്.
വര്‍ഷത്തില്‍ 45,000 കാറുകള്‍ എന്നതായിരുന്നു ഹ്യൂണ്ടായ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഇന്നത്തെ ബുക്കിംഗ് നില വെച്ചു നോക്കുമ്പോള്‍ എണ്ണം ഉയര്‍ത്തേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം ഫോര്‍ഡിന്‍റെ സി സെഗ്മെന്‍റ് കാറായ ഫിയസ്റ്റ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്. കുറെ ഉപഭോക്താക്കളെ ഫോര്‍ഡിന് ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ ഉല്‍പാദനം കുത്തനെ ഉയര്‍ത്തുന്ന നടപടിക്ക് ഹ്യൂണ്ടായ് മുതിരുമെന്ന് കരുതാന്‍ വയ്യ.


Click it and Unblock the Notifications








