ടൊയോട്ട 110,000 ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു

നിരന്തരമായ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ടൊയോട്ട ഇത്തരമൊരു തീരുമാനത്തിന് മുതര്‍ന്നത്. നിരവധി തവണ ഇത്തരം പരാതികള്‍ ഉയര്‍ന്നപ്പോഴൊക്കെ അതിനെ അവഗണിച്ച് തള്ളിയത് ടൊയോട്ടയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തലം വരെ കൊണ്ടെത്തിച്ചിരുന്നു. സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തിനിടയ്ക്ക് നടന്ന തലങ്ങും വിലങ്ങുമുള്ള തിരിച്ചു വിളികള്‍ കമ്പനിയെ ക്ഷീണിപ്പിച്ചിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണക്കമ്പനിയായ ടൊയോട്ട ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉയരുന്ന ഡിമാന്‍ഡിനനുസരിച്ച് വേഗത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുവാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ടൊയോട്ട പ്ലാന്‍റുകള്‍ സ്ഥാപിച്ചിരുന്നു.
ജപ്പാനിലെ സുനാമി ആക്രമണവും ടൊയോട്ടയുടെ കാലക്കേടിന് ആക്കം കൂട്ടി. വന്‍ നാശനഷ്ടം കമ്പനിക്കും വിതരണ ശൃംഖലകള്‍ക്കും സുനാമി മൂലം സംഭവിച്ചു.


Click it and Unblock the Notifications








