വരുമെന്ന് ജയലളിത, തീരുമാനിച്ചില്ലെന്ന് പ്യോജോ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്യോജോ ചെന്നൈക്കടുത്തുള്ള ശ്രൂപെരുമ്പുത്തൂരില്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചെന്ന് തമിഴ്നാട് സര്‍ക്കാരിന്‍റെ പത്രക്കുറിപ്പിറങ്ങിയിരുന്നു.
4,000 കോടി രൂപയുടെ നിക്ഷേപമാണ് പ്യോജോ ഇന്ത്യയില്‍ ഉദ്ദേശിക്കുന്നത്. മൂന്ന് ലക്ഷം യൂണിറ്റുകള്‍ വര്‍ഷാവര്‍ഷം പുറത്തിറങ്ങുന്ന പ്ലാന്‍റില്‍ 5,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. 1993-ല്‍ പ്യോജോ ഇന്ത്യയില്‍ പ്ലാന്‍റ് സ്ഥാപിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ പിണങ്ങിപ്പിരിയുകയായിരുന്നു.
ഇന്ത്യന്‍ വിപണിക്കായി ഒരു മധ്യനിര സെഡാനാണ് പ്യോജോ ആദ്യമിറക്കുക എന്നറിയുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.


Click it and Unblock the Notifications








