ഫോക്സ്‍വാഗണ്‍ വില്‍പന 166% ഉയര്‍ന്നു

കടുത്ത മത്സരവും റിസര്‍വ് ബാങ്ക് നയങ്ങള്‍ സൃഷ്ടിച്ച പ്രതികൂല കാലാവസ്ഥയുമെല്ലാം നിലനില്‍ക്കുമ്പോഴാണ് ഫോക്സ്‍വാഗണിന്‍റെ മുന്നേറ്റം. പെട്രോള്‍ വിലവര്‍ധന രാജ്യത്തെ ഓട്ടോ മേഖലയെ ആകമാനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജൂണ്‍ മാസത്തെ മൊത്തം വില്‍പന 5,397 യൂണിറ്റുകളാണ്. ഈയടുത്ത് പുറത്തിങ്ങിയ പസ്സാത് സെഡാന്‍ 197 യൂണിറ്റുകള്‍ വിറ്റഴിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 2,032 യൂണിറ്റുകളാണ് ഫോക്സ്‍വാഗണ്‍ വിറ്റത്. ഫോക്സ്‍വാഗണ്‍ പോളോ, വെന്‍റോ എന്നീ കാറുകളാണ് വില്‍പന വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായി പ്രവര്‍ത്തിച്ചതെന്ന് കമ്പനി അറിയിച്ചു.
പ്രതികൂല വിപണി കാലാവസ്ഥയിലും ഫോക്സ്‍വാഗണ്‍ നേട്ടമുണ്ടാക്കിയത് തങ്ങളുടെ ശക്തമായ വിപണി സാന്നിധ്യത്തിന് തെളിവാണെന്ന് ഫോക്സ്‍വാഗണ്‍ ഇന്ത്യ വില്‍പന വിഭാഗം ഡയറക്ടര്‍ നീരജ് ഗാര്‍ഗ്ഗ് പറഞ്ഞു.


Click it and Unblock the Notifications








