സണ്ണി, നിസ്സാന്‍റെ പൊന്നുണ്ണി

Sunny 3
മൈക്രയിലൂടെ ഇന്ത്യന്‍ വിപണിയില്‍ വിജയത്തിന്‍റെ പാത കണ്ടെത്തിയ നിസ്സാന്‍, ആ വിജയത്തിന്‍റെ തുടര്‍ക്കഥ രചിക്കാനൊരുങ്ങുന്നു. നിസ്സാന്‍ സണ്ണിയെന്ന അഭിമാന മോഡല്‍ അടുത്ത ഡിസംബറോടെ രാജ്യത്തേക്ക് കടന്നുവരും. ഹാച്ച്ബാക്ക് വിപണിയില്‍ മൈക്ര നേടിയെടുത്ത അഭിമാനകരമായ സ്ഥാനം സെഡാന്‍ വിപണിയില്‍ നേടിയെടുക്കാന്‍ സണ്ണിക്ക് താക്കത്തുണ്ടെന്നു തന്നെയാണ് നിസ്സാന്‍ കരുതുന്നത്.

സണ്ണി സെഡാന്‍ മൈക്രയുടെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വാഹനമാണ്. ചെന്നൈയില്‍ നിസ്സാനുള്ള പ്ലാന്‍റില്‍ തന്നെയായിരിക്കും സണ്ണി നിര്‍മ്മിക്കപ്പെടുക. വഡോദരയില്‍ പുതിയ ഡീലര്‍ഷിപ്പ് തുറക്കുന്ന ചടങ്ങില്‍ വെച്ച് നടത്തിയ പ്രഖ്യാപനത്തിനിടെ നിസ്സാന്‍ മോട്ടോഴ്സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കിമിനോബു ടോക്കുയാമ മറ്റൊരു പ്രഖ്യാപനം കൂടി നടത്തി. നിസ്സാന്‍റെ വിവിധോദ്ദേശ വാഹനമായ നിസ്സാന്‍ എന്‍ വി 200 അശോക് ലെയ്‍ലാന്‍ഡുമായുള്ള പങ്കാളിത്തത്തോടെ അടുത്ത വര്‍ഷം നിരത്തിലിറക്കും.

ഇന്ത്യന്‍ വിപണിയുടെ സ്വഭാവത്തിനനുസൃതമായ വില നിലവാരത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് നിസ്സാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 2-4 ലക്ഷം രൂപ വില നിലവാരത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുക എന്നതാണ് ലക്ഷ്യം.

More from DriveSpark

Article Published On: Monday, July 4, 2011, 10:36 [IST]
English summary
nissan now rolled out its plan to globally introduce its all new sedan by end of this year 2011. it will be based on the same platform as that of micra and will be built from their existing production plant at chennai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X