ബര്‍ഗര്‍ കഴിക്കൂ, ഈക്കോ നേടൂ!

18 വയസ്സു തികഞ്ഞ, ഡ്രൈവിംഗ് ലൈസന്‍സുള്ള ഏതൊരു ഇന്ത്യന്‍ പൗരനും മത്സരത്തില്‍ പങ്കെടുക്കാം. ജൂലൈ മാസം 30 വരെയാണ് മത്സരം നടക്കുക.
മക്ഡൊണാള്‍ഡ്സില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിനൊപ്പം നിങ്ങള്‍ക്ക് ലഭിക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കുകയാണ് ചെയ്യേണ്ടത്. ചില ചോദ്യങ്ങള്‍ ഉത്തരം നല്‍കുക. മാരുതി ഈക്കോയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്ന ഒരു സ്ലോഗന്‍ നിര്‍മിക്കുക. സ്ലോഗന്‍ ഒരു വിദഗ്ധ പാനല്‍ പരിശോധിക്കുകയും യോഗ്യമാണെങ്കില്‍ തെരഞ്ഞെടുക്കുകയും ചെയ്യും.
സി സെഗ്മെന്‍റ് വാഹനങ്ങള്‍ക്കിടയില്‍ മാരുതിയുടെ സാന്നിധ്യം ശക്തമാക്കാന്‍ സഹായിച്ചത് ഈക്കോയാണ്. വിപണിയിലിറങ്ങി 18 മാസം പിന്നിട്ടപ്പോഴേക്കും ഏതാണ്ട് 93,000 യൂണിറ്റുകളാണ് ഈക്കോ വിറ്റു പോയത്. നോക്കണേ, ഈക്കോയുടെ ഒരു ഊക്ക്!


Click it and Unblock the Notifications








