ദില്ലി ബെല്ലിക്കെതിരെ ഹ്യൂണ്ടായ്

ചിത്രത്തില്‍ ആമിര്‍ ഖാന്‍റെ കഥാപാത്രത്തിന് അമ്മായിഅപ്പന്‍റെ വകയായി ലഭിക്കുന്ന സമ്മാനം ഒരു കാറാണ്. അത് ഏതാണ്ട് ഹ്യൂണ്ടായ് സാന്‍ട്രോ മാതിരി ഇരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രസ്തുത കാറിനെപ്പറ്റി ആമിറിന്‍റെ സുഹൃത്ത് നടത്തിയ പരാമര്‍ശമാണ് ഹ്യൂണ്ടായ്ക്ക് പറ്റാതെ പോയത്. "കഴുതയ്ക്ക് ഓട്ടോറിക്ഷയില്‍ ജനിച്ച കുഞ്ഞ്" എന്നാണ് ആ പരാമര്‍ശം.
പ്രസ്തുത തമാശ ആമിറിന്‍റെ ആരാധകര്‍ വളരെ നന്നായി ആസ്വദിച്ചു. ബോളിവുഡില്‍ ആമിറിന്‍റെ എതിരാളിയായി കണക്കാക്കിപ്പോരുന്ന ഷാരൂഖ് ഖാനിട്ട് നല്‍കിയ കൊട്ടാണ് ഈ തമാശയെന്നാണ് ആരാധകരുടെ പക്ഷം. ഹ്യൂണ്ടായ് സാന്‍ട്രോയുടെ ബ്രാന്‍ഡ് അംബാസ്സഡറാണ് ഷാരൂഖ്.
എന്നാല്‍ ഹ്യൂണ്ടായ് സാന്‍ട്രോയുടെ രൂപഭാവങ്ങളില്‍ വലിയ മാറ്റം വരുത്തിയാണ് കാര്‍ സിനിമയില്‍ ഉപയോഗിച്ചതെന്നാണ് ആമിറിന്‍റെ പക്ഷം. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാറില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും അത് ഹ്യൂണ്ടായ് സാന്‍ട്രോയില്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്ന് ആര്‍ക്കും മനസ്സിലാകും എന്നതാണ് കമ്പനിയുടെ ദുഖം.


Click it and Unblock the Notifications








