റേഞ്ച് റോവര്‍ ഇവോക്ക് ഉല്‍പാദനം തുടങ്ങി

നിരത്തിലിറങ്ങും മുമ്പുതന്നെ വന്‍ സ്വീകരണമാണ് ലോകമെമ്പാടു നിന്നും റേഞ്ച് റോവറിന് വഭിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗ് 18,000 കവിഞ്ഞതായി കമ്പനി അറിയിക്കുന്നു.
170 രാഷ്ട്രങ്ങളിലേക്ക് ഇവോക്ക് കയറ്റുമതി നടത്തും. പ്ലാന്‍റിലെ 75 ശതമാനം ഉല്‍പാദനവും കയറ്റുമതിയെ ഉദ്ദേശിച്ചുള്ളതാണ്. കയറ്റുമതി കൂട്ടുന്നത് പ്രമാണിച്ച് 3000-ത്തിലധികം ജീവനക്കാരെ പ്ലാന്‍റിലേക്ക് പുതുതായി നിയമിച്ചിട്ടുണ്ട്. ഇവോക്ക് കയറ്റുമതി വഴി യു കെ സാമ്പത്തികരംഗത്തേക്ക് 200 കോടി പൗണ്ട്(1 പൗണ്ട് ഇപ്പോഴത്തെ നിരക്കില്‍ 71.4863184 ഇന്ത്യന്‍ രൂപ) ഒഴുകുമെന്നാണ് കണക്കാക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 പുതിയ ഉല്‍പന്നങ്ങള്‍ ജാഗ്വര്‍ വിപണിയില്‍ ഇറക്കുമെന്ന പ്രഖ്യാപനം നിലവിലുണ്ട്. ഇവോക്ക് അവയില്‍ ഒന്നു മാത്രമാണ്. നിലവില്‍ യു കെയില്‍ മാത്രമായി ജാഗ്വര്‍ 19,000 തൊഴിലുകള്‍ നേരിട്ട് നല്‍കുന്നുണ്ട്. പരോക്ഷമായി 1.40 ലക്ഷം തൊഴിലുകളും ജാഗ്വര്‍ സംഭാവന ചെയ്യുന്നു.


Click it and Unblock the Notifications








