വൈപ്പറുകളെപ്പറ്റി ഒരു ലഘൂപന്യാസം

ഏതെല്ലാം ആധുനിക സംവിധാനങ്ങള്‍ വന്നാലും റോഡിലെ സുരക്ഷിതത്വമെന്നത് 90 ശതമാനവും ആശ്രയിച്ചിരിക്കുന്നത് ഡ്രൈവറുടെ റോഡിലേക്കുള്ള കാഴ്ചയെത്തന്നെയാണ്. ഇക്കാരണത്താല്‍ ടാറ്റ നാനോയില്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളുള്ള ഒരു ആഡംബരക്കാറില്‍ വരെ ഒരു ചെറുജീവി സ്ഥാനം പിടിക്കുന്നു. വൈപ്പര്‍ എന്നാകുന്നു ആ വിനയാന്വിതന്‍റെ പേര്.
വൈപ്പര്‍ പരിചരണം
വൈപ്പറുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് മണ്‍സൂണ്‍ കാല പരിചരണങ്ങളില്‍ പ്രധാന ഇടം പിടിക്കുന്നത് ഇങ്ങനെയാണ്. പല കാരണങ്ങളാല്‍ വൈപ്പറുകള്‍ നാശമാവാം. ചൂടും തണുപ്പുമേറിയ കാലാവസ്ഥകള്‍, പൊടിപടലങ്ങള്‍, എണ്ണമയം തുടങ്ങിയ കാരണങ്ങളാല്‍ വൈപ്പറുകളുടെ പ്രവര്‍ത്തനം കൃത്യതയില്ലാത്തതാകുന്നു. അഥവാ നിങ്ങളുടെ റോഡ് കാഴ്ച വ്യക്തതയില്ലാത്തതാകുന്നു.
റോഡിലെ പൊടിപടലം പിടിച്ച് വൈപ്പര്‍ ബ്ലേഡുകള്‍ നാശമാകുന്നത് പതിവാണ്. വൈപ്പറിലെ റബ്ബറുകള്‍ കാലപ്പഴക്കത്താല്‍ തേഞ്ഞുപോകുകയും ചെയ്യുന്നു.
മുന്‍കാലങ്ങളില്‍ വില്‍ഡ്ഷീല്‍ഡുകള്‍ നിവര്‍ന്നു നില്‍ക്കുന്ന സ്വഭാവക്കാരായിരുന്നു. ഇത്തരം പ്രതലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വൈപ്പറുകള്‍ അങ്ങേയറ്റം ബുദ്ധിമുട്ടി. 80 ഡിഗ്രി ചരിവില്‍ ഒരു സാഹസികനായ മലകയറ്റക്കാരനെപ്പോലെ വൈപ്പറുകള്‍ കയറിയിറങ്ങി.
എന്നാല്‍ ഇന്നത്തെ കാര്യം വ്യത്യസ്തമാണ്. കൂടുതല്‍ ചെരിവുള്ള പ്രതലത്തില്‍ അത്യാധുനികമായ വൈപ്പറുകള്‍ വളരെ കാര്യക്ഷമമായി പണിയെടുക്കുന്നു. ഇവിടെ പ്രവര്‍ത്തിക്കാവുന്ന മറ്റൊരു പ്രശ്നം കാറ്റാണ്. കൂടുതല്‍ ചെരിവുള്ള വിന്‍ഡ്ഷീല്‍ഡില്‍ വൈപ്പറിനെതിരായി കാറ്റ് മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നു. തന്മൂലം കാര്‍ ഉയര്‍ന്ന വേഗത കൈവരിക്കുമ്പോള്‍ വൈപ്പറും ഗ്ലാസ്സും തമ്മില്‍ ഒരു അകല്‍ച്ച രൂപപ്പെടുന്നു.
ഈ പ്രശ്നത്തെ നേരിടാന്‍ പുതിയ ചില സാങ്കേതികതകള്‍ നിലവിലുണ്ട്. ബോസ്ക് മൈക്രോ എഡ്ജ്, മൈക്രോ എഡ്ജ് എക്സല്‍ എന്നീ വൈപ്പറുകള്‍ ഭാരമേറിയ സ്റ്റീല്‍ ഫ്രെയിമോടു കൂടിയവയാണ്. ഇവ ഉയര്‍ന്ന കാറ്റിനെ പ്രതിരോധിക്കാന്‍ വൈപ്പറിന് ശേഷി നല്‍കുന്നു.
വിന്‍ഡ്ഷീല്‍ഡുമായി ചേര്‍ന്നു നില്‍ക്കുവാന്‍ ആവശ്യമായ സ്പ്രിംഗ് ടെന്‍ഷന്‍ വൈപ്പറിന് ആവശ്യമാണ്. ഷീല്‍ഡില്‍ നിന്നുള്ള വിട്ടുപോകല്‍ തടയാന്‍ ഇന്നത്തെ വൈപ്പറുകള്‍ക്ക് കഴിവുണ്ട്.
കൂടുതല്‍ പ്രഷര്‍ ക്ലോവ്സ് ഘടിപ്പിച്ച വൈപ്പറുകള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. പ്രഷര്‍ ക്ലോവ്സ് ഒരു വൈപ്പറിന്‍റെ സമ്മര്‍ദ്ദശേഷിയെ വൈപ്പറിന്‍റെ എല്ലാ ഭാഗത്തും വ്യപിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഉയര്‍ന്ന വഴക്കത്തോടെ പെരുമാറാനും വൈപ്പറിന് കഴിയുന്നു.
മിക്ക വൈപ്പറുകളും നിര്‍മിച്ചിരിക്കുന്നത് പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ചാണ്. എന്നാല്‍ ഈയടുത്ത കാലത്ത് വിപണിയില്‍ ചില സംയോജിത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വൈപ്പറുകള്‍ ലഭ്യമാണ്. ഇവ കൂടുതല്‍ മികച്ച ഫലം തരുന്നതായാണ് അനുഭവം. ഇവ ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യുന്നു.
ചെന്നൈ പോലെ ചൂട് അധികമുള്ള സ്ഥാലത്താണ് താങ്കളുടെ കാര്‍ ജീവിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ആറു മാസം കൂടുമ്പോള്‍ വൈപ്പര്‍ മാറ്റിയിടുക. റീഫില്ലുകള്‍ മാത്രമായി മാറ്റിയിടാവുന്നതാണ്. ഇതാണ് പോക്കറ്റിന് കുറച്ചാശ്വാസം നല്‍കുന്ന ഓപ്ഷന്‍. അല്ലെങ്കില്‍ ഫ്രെയിം അടക്കമുള്ള ഭാഗങ്ങള്‍ മാറ്റിയിടാവുന്നതുമാണ്.


Click it and Unblock the Notifications








