വിലകുറഞ്ഞ ആര്യ ബുക്കുചെയ്യാം

വളരെ മന്ദഗതിയിലാണ് ഈ ക്രോസ്സോവറിന്‍റെ വില്‍പന നിലവില്‍ നടക്കുന്നത്. വിലയിട്ടതിലെ പാകപ്പിഴയാണ് വില്‍പന നടക്കാത്തതിന് കാരണമെന്നാണ് ടാറ്റയുടെ നിഗമനം. ഈ പ്രശ്നം പരിഹരിക്കുകയാണ് പുതിയ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവിലുള്ള മാറ്റമല്ലാതെ നിര്‍ണായകമായ മാറ്റങ്ങളൊന്നും ആര്യക്കുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍, ഹോണ്ടയുടെ സി ആര്‍ വി എന്നീ എതിരാളികളാണ് നിലവില്‍ ആര്യക്ക് ഇന്ത്യന്‍ വിപണിയലുള്ളത്. ഇന്ത്യന്‍ നിര്‍മിതമായ ആദ്യത്തെ ക്രോസ്സോവര്‍ എന്ന അവകാശവാദത്തോടെയാണ് ആര്യ വിപണിയില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ മാസം 350-ഓളം യൂണിറ്റുകള്‍ മാത്രമേ ആര്യക്ക് വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. നിലവിലെ വിലയില്‍ നിന്ന് 1-1.5 ലക്ഷം വരെ കുറവാണ് ഡ്രൈവ് മാറ്റത്തിലൂടെ ആര്യക്ക് കൈവരിക.


Click it and Unblock the Notifications








