സീറ്റ് ടയറുകളുടെ വില കൂട്ടി

tyre
ഇന്ത്യന്‍ ടയര്‍ കമ്പനിയായ സീറ്റ് ടയേഴ്സ് തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില കൂട്ടുന്നു. 2 മുതല്‍ 2.5 ശതമാനം വരെ വര്‍ധനയാണ് ടയര്‍ നിരക്കുകളില്‍ വരിക. റബ്ബര്‍ വിലയിലും മറ്റ് അസംസ്കൃത വസ്തുക്കളുടെ നിരക്കിലുമുണ്ടായ വര്‍ധനയാണ് തങ്ങളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ വലിപ്പത്തില്‍ നാലാം സ്ഥാനത്താണ് സീല്‍ ടയേഴ്സ് നില്‍ക്കുന്നത്.

അതേസമയം റബ്ബര്‍ വില അതിന്‍റെ ഏറ്റവും കൂടിയ നിരക്കില്‍ നിന്ന് ചെറിയ തോതില്‍ താഴേക്ക് വരുന്നത് സീലിന് ഗുണകരമാകും.

100 കിലോഗ്രാമിന് 24,000 രൂപ എന്ന നിരക്കില്‍ നിന്ന് 13 ശതമാനത്തോളം വില കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടയര്‍ വിലയില്‍ ഇക്കാരണത്താല്‍ രണ്ടാമതൊരു കൂട്ടലിന്‍റെ സാധ്യതയില്ല.

Most Read Articles

Malayalam
English summary
indian tyre major ceat has increased tyre prices by 2 to 2.5 per cent. ceat has said increased rubber prices along with other raw materials had resulted in the price hike
Story first published: Wednesday, July 6, 2011, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X