കൂടുതല്‍ സൗകര്യത്തില്‍ ജെനിയോ

Geneo
പണിയായുധങ്ങളും കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഉപയോഗപ്പെടുന്ന വിധത്തില്‍ മഹീന്ദ്രയില്‍ നിന്ന് പുതിയ ജെനിയോ നിരത്തിലിറങ്ങുന്നു. മുന്‍ അവതാരത്തില്‍ ഡ്രൈവര്‍ക്കും ഒരു സഹയാത്രികനും മാത്രമാണ് മുന്നിലെ കാബിനില്‍ ഇടമുണ്ടായിരുന്നത്. പുതു ജെനിയോ രണ്ട് സഹയാത്രകര്‍ക്കുള്ള അവസരം കൂടി നല്‍കുന്നു. രണ്ട് നാലാക്കുകയും നാല് പതിനാറാക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ആരും പറയാതെ തന്നെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ കൈയാളുമെന്ന് മഹീന്ദ്രയ്ക്കറിയാം.

ഡബിള്‍ കാബിന്‍ പിക്കപ്പുകള്‍ തായ്‍ലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇറക്കി വന്‍ വിജയം കൈവരിച്ചതിനു ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്.

അതേസമയം മഹീന്ദ്രയുടെ തന്നെ മറ്റൊരു ഡബിള്‍ കാബിന്‍ പിക്കപ്പായ ബൊലെറോ വിപണിയില്‍ സജീവമാണ്. ബൊലെറോയെ പുതിയ ജെനിയോ വെല്ലുവിളിക്കുമോ എന്നൊരു സംശയം സ്വാഭാവികമാണ്. എന്നാല്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മഹീന്ദ്രയുടെ വിലയിരുത്തല്‍. ജെനിയോയും ബൊലെറോയും തമ്മിലുള്ള വിലവ്യത്യാസം വെറും 38,000 രൂപയാണ്. ജെനിയോ കുറെക്കൂടി അന്താരാഷ്ട്ര മാനദണ്ഡങളുപയോഗിച്ച് വിലയിരുത്തേണ്ട ഒന്നാണെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു.

ജെനിയോയുടെ വില 5.46 രൂപയാണ്. ഉയര്‍ന്ന വേരിയന്‍റിന് 5.95 ലക്ഷം രൂപയോളമാകും. പിക്കപ് സെഗ്മെന്‍റില്‍ 75 ശതമാനം മാര്‍ക്കറ്റും മഹീന്ദ്രയുടെ കൈവശമാണിരിക്കുന്നത്. ജനറല്‍ മോട്ടോഴ്സ്, ഫോക്സ്‍വാഗണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഈ മേഖലയിലേക്ക് ചെറിയൊരു നോട്ടമുണ്ട്.

More from DriveSpark

Article Published On: Wednesday, July 6, 2011, 17:43 [IST]
English summary
mahindra and mahindra rolled out the two cabin pick up called genio on wednesday.The latest would have two passenger rows and a cargo space
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X