സ്വിഫ്റ്റ് ഡിസൈര്‍ ഗുഡ്ഗാവിലേക്ക്

DZire
മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റിലെ സ്വിഫ്റ്റ് ഡിസൈര്‍ ഉല്‍പാദനം നിര്‍ത്തുന്നു. ഇത് ഗുഡ്ഗാവിലെ പ്ലാന്‍റിലേക്ക് മാറ്റുവാനാണ് മാരുതിയുടെ തീരുമാനം. ചില സാങ്കേതിക കാരണങ്ങളാണ് ഉല്‍പാദനം മാറ്റുന്നതിന് കാരണമായി കമ്പനി പറയുന്നത്.

ഡിസൈര്‍ ഉല്‍പാദനം തുടങ്ങുന്നതിനായി ചില ഘടനാപരമായ മാറ്റങ്ങള്‍ ഗുഡ്ഗാവില്‍ നടത്തിവരികയാണ്. അടുത്തയാഴ്ച മുതലാണ് മാറ്റം നിലവില്‍ വരിക.

1983-ലാണ് ഗുഡ്ഗാവ് പ്ലാന്‍റ് പ്രവര്‍ത്തനമാരംഭിച്ചത്. ആള്‍ട്ടോ, വാഗണ്‍ആര്‍, എസ്റ്റില്ലോ, ഈക്കോ, റിറ്റ്സ് തുടങ്ങിയ മോഡലുകള്‍ ഗുഡ്ഗാവില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. പഴയ ഓമ്നിയും ജിപ്സിയുമെല്ലാം് പുറത്തിറങ്ങിയിരുന്നതും ഇവുടെ നിന്നാണ്.

മനെസര്‍ പ്ലാന്‍റില്‍ കഴിഞ്ഞ മാസം നടന്ന തൊഴിലാളി സമരം 13 ദിവസത്തോളം നീണ്ടു നിന്നിരുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ നടന്ന ഏറ്റവും വലിയ തൊഴിലാളി സമരങ്ങളില്‍ ഒന്നായിരുന്നു അത്. സമരത്തിന്‍റെ ഭാഗമായി 16,000 യൂണിറ്റിന്‍റെ ഉല്‍പാദന നഷ്ടം കമ്പനിക്കുണ്ടായി. മാരുതിയുടെ ചില മോഡലുകള്‍ക്ക് വിപണിയില്‍ കാത്തിരിപ്പ് സമയം അഞ്ച് മാസം വരെ ഉയര്‍ന്നു. ഈ പ്രശ്നം ഇതുവരെ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 300,000 കാറുകളാണ് മനെസര്‍ പ്ലാന്‍റില്‍ നിന്ന് ഇറങ്ങിയത്.

More from DriveSpark

Article Published On: Wednesday, July 6, 2011, 16:23 [IST]
English summary
maruti suzuki will shift production of swift dzire , india's largest-selling sedan, to its gurgaon facility from manesar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X