എസ് എക്സ്4-ന് പുതിയ എന്‍ജിന്‍?

sx4
ടോര്‍ക്കും കുതിരശക്തിയുമെല്ലാം അവിടെ കിടക്കട്ടെ. മാര്‍ക്കറ്റില്‍ ഇന്നുയരുന്ന ചോദ്യം ഇതാണ്: "എത്രകിട്ടും?". ഈ ചോദ്യത്തെ ആസ്പദിച്ചാണ് ഇന്നത്തെ വിപണിനീക്കങ്ങള്‍ മുഴുവനും. അല്ലെങ്കില്‍ മാരുതി സുസുക്കി എസ് എക്സ്4-ന്‍റെ 1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ മാറ്റി 1.4 ലിറ്റര്‍ എന്‍ജിന്‍ സ്ഥാപിക്കാമെന്ന് ചിന്തിക്കേണ്ട വല്ല കാര്യവുമുണ്ടോ?

പുതിയ എന്‍ജിന്‍ 95 കുതിരകളുടെ ശക്തിയുമായാണ് വരുന്നത്. 130 എന്‍ എം ടോര്‍ക്ക്. 1.6 ലിറ്ററിന്‍റെ പ്രതാപിയായ നിലവിലെ എന്‍ജിന്‍ 102 കുതിരകളുടെ ശേഷിയുള്ളതാണ്. 145 എന്‍ എം ടോര്‍ക്കുമുണ്ട്.പുതിയ എന്‍ജിന്‍ സ്ഥാപിക്കുന്നതുകൊണ്ടുള്ള ഏക ഗുണം ഇന്ധനലാഭം തന്നെയാകുന്നു.

എന്‍ജിനുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എസ് എക്സ്4 വേരിയന്‍റുകളില്‍ ലോകവ്യാപകമായി സുസുക്കി നടത്തി വരികയാണെന്നു തോന്നുന്നു. 2012-ല്‍ പുറത്തിറങ്ങാനുള്ള എസ് എക്സ്4 ക്രോസ്സോവറിനുവേണ്ടി 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനുകള്‍ ഫിയറ്റില്‍ നിന്ന് വാങ്ങാന്‍ ഈയിടെയാണ് സുസുക്കി തീരുമാനമെടുത്തത്. ഹംഗറിയിലെ പ്ലാന്‍റിലാണ് ക്രോസ്സോവറിന്‍റെ ഉല്‍പാദനം നടക്കുക.

More from DriveSpark

Article Published On: Wednesday, July 6, 2011, 12:00 [IST]
English summary
sx4 may get a new 1.4 liter petrol engine. The new engine will be marginally less powerful than the 1.6liter powerplant, but will be more fuel efficient
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X