ഗള്‍ഫില്‍ ആഡംബരക്കാറുകള്‍ക്ക് റെക്കോര്‍ഡ് വില്‍പന

burj
പണം ആഡംബരത്തിന്‍റെ ആകാശക്കോട്ടകളായി മാറുന്നത് ഇന്ന് ഗള്‍ഫ് മേഖലയിലാണ്. മണ്ണിലെ സുഖങ്ങളുടെ ആദ്യവും അവസാനവും അറേബ്യന്‍ പറുദീസകളില്‍ പാര്‍ക്കുന്നു. ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബരക്കാറുകളെല്ലാം തന്നെ വിപണി കണ്ടെത്തുന്നത് തേനും പാലുമൊഴുകുന്ന, വീഞ്ഞിന്‍ ചഷകമേന്തിയ, അറേബ്യന്‍ നഗരങ്ങളിലാണ്. ബി എം ഡബ്ലിയു, റോള്‍സ് റോയ്സ്, മസരാട്ടി, പോഷെ എന്നിങ്ങനെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ കപ്പിലിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്.

ആഡംബരക്കാറുകള്‍ വാങ്ങുന്നതില്‍ ഈ വര്‍ഷം റെക്കോര്‍ഡ് മുന്നേറ്റമാണ് ഗള്‍ഫ് മേഖല നടത്തുന്നത്. നടപ്പ് വര്‍ഷം 20 ശതമാനത്തിലധികം വളര്‍ച്ച ഗള്‍ഫ് രേഖപ്പെടുത്തുമെന്ന് ഇപ്പോഴത്തെ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 9.7 ശതമാനമായിരുന്നു ഗള്‍ഫ് ആഡംബരക്കാര്‍ വിപണിയുടെ വളര്‍ച്ച.

2010 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ ഗള്‍ഫ് മേഖലയുടെ ആഡംബരക്കാര്‍ ഭ്രമത്തിന്‍റെ സൂചിക കുത്തനെ ഉയരുമെന്നു തന്നെയാണ് കാര്‍ നിര്‍മാതാക്കള്‍ കണക്കാക്കുന്നത്. ഗള്‍ഫിന്‍റെ ഈ ഭ്രാന്തമായ ആവേശത്തിനു പിന്നില്‍ ഒരു ഈഗോ വിഷയമുണ്ടെന്ന് വെസ്റ്റ് ഏഷ്യ റിസര്‍ച്ചിന്‍റെ ഡയറക്ടര്‍ പ്യൂര്‍ല്യുഗി ബെല്ലിനി ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍മാരെയും അമേരിക്കയെയും എല്ലാത്തരത്തിലും കടത്തിവെട്ടുക എന്ന അറബിയുടെ ആവേശമാണ് ഈ കാര്‍ ഭ്രമത്തിനു പിന്നില്‍.

സാമ്പത്തികക്കുഴപ്പങ്ങള്‍ക്കിടയിലും തങ്ങളെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് യു എ ഇയുടെ സഹായമാണെന്ന് മസെരാട്ടിയുടെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഉംബര്‍ട്ടോ മരിയ സിനി പറയുന്നു. നടപ്പ് വര്‍ഷത്തിന്‍റെ ബാക്കി തങ്ങള്‍ക്ക് 10 ശതമാനത്തിന്‍റെ വളര്‍ച്ച നല്‍കുമെന്നാണ് ഫിയറ്റ് പ്രവചിക്കുന്നത്.

പോഷെയുടെ കായേന്‍ എസ് യു വിക്കായി ഒരു മൂന്നു മാസം കൂടി കാത്തിരിക്കാന്‍ കമ്പനി ആവശ്യപ്പെടുന്നു. ഇതു കൂടാതെ 911 സ്പോര്‍ട്സ് കാറും ഗള്‍ഫ് വിപണിയില്‍ അടുത്ത ആറേഴു മാസങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരും.

More from DriveSpark

Article Published On: Thursday, July 7, 2011, 15:23 [IST]
English summary
the gulf region has become a leading market for luxury cars and wealthy individuals are set to buy a record number of vehicles from the likes of bmw's rolls-royce, fiat's maserati and porsche se this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X