സ്കോഡയില്‍ നിന്ന് അഞ്ച് മോഡലുകള്‍

അഞ്ചു പേരില്‍ ആദ്യം നിരത്തിലെത്തുക ലോറയുടെ പുതുക്കിയ രൂപമായിരിക്കും. അധികം താമസിക്കില്ല. അടുത്ത മാസം തന്നെ. മധ്യനിര സെഡാന്‍ വിഭാഗത്തിലെ ഉയര്‍ന്ന ശ്രേണിക്കാരനായ റാപിഡ് ഈ വര്‍ഷം ഒടുവിലാണ് എത്തിച്ചേരുക. കഴിഞ്ഞ വര്‍ഷം അവസാനം വിപണിയിലെത്തിയ യേതിയുടെ ചെറിയ പതിപ്പുകള്‍ (പെട്രോള്‍-ഡീസല്‍) സ്കോഡ മനസ്സില്‍ കാണുന്നുണ്ട്. മറ്റൊന്ന്, മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വിലയിടാവുന്ന ഒരു ചെറുകാറാണ്.
മധ്യനിര സെഗ്മെന്‍റ് വാഹനങ്ങളായ ഫാബിയ, ലോറ, സൂപ്പര്‍ബ്, യേതി എന്നിവയാണ് സ്കോഡയുടെ താരങ്ങള്‍. ഇവരെല്ലാം ചേര്‍ന്ന് 30 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ യാത്രാവഹന വിഭാഗത്തില്‍ തങ്ങള്‍ക്കു നേടിത്തരുന്നുണ്ടെന്ന് സ്കോഡ പറയുന്നു.
ഫോക്സ്‍വാഗണ്‍ വെന്‍റോയുടെ പ്ലാറ്റ്ഫോമില്‍ തീര്‍ത്ത റാപിഡിന്‍റെ പെട്രോള്‍ ഡീസല്‍ മോഡലുകള്‍ ഒരുമിച്ച് വിപണിയിലെത്തും.
മധ്യനിര സെഡാന്‍റെ ഉയര്‍ന്ന ശ്രേണി കടുത്ത മത്സരത്തിലേക്ക് അടുത്തകാലത്തായി വളര്‍ന്നിട്ടുണ്ട് എസ് എക്സ് ഫോറിന്‍റെ ഡീസല്‍ വേരിയന്‍റ് ഈ വര്‍ഷമാദ്യം നിരത്തിലിറങ്ങിയിരുന്നു. ഫോര്‍ഡ് ഫിയസ്റ്റയുടെ ഗ്ലോബല്‍ മോഡല്‍ ഈ വര്‍ഷമവസാനം രംഗത്തു വരും. ഹ്യൂണ്ടായിയുടെ അടുത്തിറങ്ങിയ ഫ്ലൂയിഡിക് വെര്‍ണ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വെക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഈ സെഗ്മെന്‍റില്‍ ഒന്നര ലക്ഷത്തിനടുത്ത് യൂണിറ്റുകള്‍ രാജ്യത്ത് വിറ്റു പോയിട്ടുണ്ട്. ഫ്ലൂയിഡിക് വെര്‍ണയ്ക്ക് രണ്ടു മാസത്തിനിടെ 21,000 ബുക്കിംഗുകള്‍ ലഭിച്ചു!


Click it and Unblock the Notifications








