ഐ 10 ഡീസലില്‍

i10
ഡീസല്‍ കാറുകള്‍ രണ്ടാം തരക്കാരായി ഷോറൂമിന്‍റെ മൂലയില്‍ ഒതുങ്ങിക്കിടന്ന ആ കാലം വളരെ വിദൂരത്തൊന്നുമല്ല. പെട്രോള്‍ എന്ന കുലീന വര്‍ഗ്ഗക്കാരനോട് മാത്രം മമത കാണിച്ചിരുന്ന വാഹന ഉടമകള്‍ ഇപ്പോള്‍ പെട്രോള്‍ കാറുകള്‍ യൂസ്ഡ് മാര്‍ക്കറ്റില്‍ കൊണ്ടു തള്ളുകയാണ്. മണ്ണെണ്ണയൊഴിച്ചും കാറോടിക്കാന്‍ തയ്യാറാണെന്ന് പെട്രോള്‍ വിലയുടെ കുതിപ്പ് കാണുമ്പോള്‍ അവര്‍ പറയുന്നു.

ഇന്ന് ഷോറൂമിന്‍റെ മുന്‍ നിരയില്‍ ഡീസല്‍ കാറുകള്‍ തലയുയര്‍ത്തിപ്പിടിച്ച് നല്‍ക്കുന്നു. നാനോ മുതല്‍ ആഡംബരക്കാറുകള്‍ വരെ ഡീസലിന്‍റെ ലാളിത്യം സ്വന്തമാക്കാന്‍ മത്സരിക്കുന്നു.

ഏറ്റവുമൊടുവില്‍ ഡീസല്‍ കുലത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നത് ഐ 10 ആണ്. അതെ ഹ്യൂണ്ടായ് ഐ 10. കഴിഞ്ഞ ഒരു വര്‍ഷമായി പറഞ്ഞു കേള്‍ക്കുന്നതാണ് ഡീസല്‍ വേരിയന്‍റിനെക്കുറിച്ച്. ഇനിയധികം താമസിച്ചാല്‍ പെട്രോള്‍ വേരിയന്‍റുമായി ഷോറൂമുകളുടെ മൂലയ്ക്ക് ഒതുങ്ങേണ്ടി വരും എന്ന് ഹ്യൂണ്ടായ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഡീസല്‍ വേരിയന്‍റ് ഇറക്കില്ലെന്ന് ഹോണ്ടയെപ്പോലെ വാശിയുള്ള വര്‍ഗ്ഗത്തിലല്ല ഹ്യൂണ്ടായ്.

ഹാച്ച്ബാക്ക് സെഗ്മെന്‍റില്‍ ഹ്യൂണ്ടായ് ഐ 10 മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. എന്നാല്‍ ഡീസല്‍ വേരിയന്‍റിന്‍റെ അഭാവം ഐ 10-നെ വല്ലാതെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

ഡീസല്‍ വേരിയന്‍റില്‍ 1.1 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് പ്രതീക്ഷിക്കുന്നത്. 75 കുതിരശക്തി, 153 എന്‍ എം ടോര്‍ക്ക്.

More from DriveSpark

Article Published On: Friday, July 8, 2011, 11:21 [IST]
English summary
hyundai i10 diesel small car india launch is expected soon. at present only i10 is left behind with no diesel option.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X