ഇവോക്കിനു പിന്നാലെ എസ് യു വികള്‍

8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണ് എസ് യു വികള്‍ക്ക് ഉണ്ടായിരിക്കുക. 3.0 ലിറ്ററിന്‍റെ എന്‍ജിന്‍ ഇവയ്ക്കുണ്ടായിരിക്കും.
ഡിസൈനില്‍ കാര്യമായ രൂപഭേദങ്ങളോടെയാണ് എസ് യു വികളുടെ ഫേസ്‍ലിഫ്റ്റ് വരുന്നത്. കരിമ്പുക ബഹിര്‍ഗ്ഗമനം വളരെയേറെ കുറച്ചിട്ടുമുണ്ട്. കിലോ മീറ്ററിന് 230 ഗ്രാം എന്ന നിലയിലാണ് പുതിയ വേരിയന്‍റുകളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നില. മുന്‍ വേരിയന്‍റുകള്‍ക്കിത് 244 ഗ്രാം എന്ന നിലയിലായിരുന്നു. ഡിസ്കവറി 4 അതിന്‍റെ സെഗ്മെന്‍റില്‍ ഏറ്റവും മികച്ചതാണെന്ന കമ്പനിയുടെ അവകാശവാദം തള്ളിക്കളയേണ്ട കാര്യമില്ല.
റേഞ്ച് റോവര്‍ ഇവോക്ക് എസ് യു വിയുടെ ഉല്‍പാദനം തുടങ്ങിയതായുള്ള പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ പുറത്തു വിട്ടത്. ഇവോക്കിന് 18,000 അഡ്വാന്‍സ് ബുക്കിംഗുകള്‍ ലഭിച്ചതായും കമ്പനി അറിയിച്ചിരുന്നു. ഇവോക്കിന്‍റെ ഉല്‍പാദനം കൂട്ടുന്നതിനായി പ്ലാന്‍റിന്‍റെ തൊഴില്‍ ശക്തി 3000-ത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 40 ഉല്‍പന്നങ്ങള്‍ എന്നതാണ് ജാഗ്വറിന്‍റെ ലക്ഷ്യം. ഇതില്‍ പുതിയ മോഡലുകള്‍, എന്‍ജിനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








