സ്വിഫ്റ്റ് നിര്‍മാണം അവസാനിപ്പിച്ചു

മാരുതിയുടെ മനെസര്‍ പ്ലാന്‍റില്‍ ജൂണ്‍ മാസത്തില്‍ നടന്ന 13 ദിവസത്തെ തൊഴിലാളി സമരം പുതിയ മോഡലിന്‍റെ നിരത്തിലിറങ്ങലിനെ ബാധിച്ചിട്ടുണ്ട്. സ്വിഫ്റ്റ് നിര്‍മാണം നടന്നിരുന്നന്നത് മനെസര്‍ പ്ലാന്‍റിലാണ്. സ്വിഫ്റ്റിന്‍റെ നിര്‍മാണം ഗുഡ്ഗാവിലെ പ്ലാന്‍റിലേക്ക് നീക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ സ്വിഫ്റ്റ് ഒരു പക്ഷം ഗുഡ്ഗാവില്‍ നിന്നായിരിക്കും പുറത്തിറങ്ങുക. ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ മാത്രമേ പുതിയ മോഡല്‍ നിരത്തിലിറങ്ങൂ എന്നാണ് ചില ഡീലര്‍മാര്‍ അറിയിക്കുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
എന്തായാലും ഈ വര്‍ഷം തന്നെ സ്വിഫ്റ്റ് ഇറക്കാതിരിക്കാന്‍ മാരുതിക്ക് കഴിയില്ല എന്ന് വിപണിനില വെച്ച് മനസ്സിലാക്കാം. സ്വിഫ്റ്റിന്‍റെ പുതിയ മോഡല്‍ പ്രതീക്ഷിച്ചിരുന്ന പലരും മറ്റ് മോഡലുകളിലേക്ക് തീരിയുന്ന അവസ്ഥ നിലവിലുണ്ട്.
പുതിയ സ്വിഫ്റ്റിന്‍റെ ബുക്കിംഗ് ചില ഡീലര്‍മാര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
നിലവിലെ സ്വിഫ്റ്റിനെക്കാള്‍ അല്‍പം വലിപ്പക്കൂടുല്‍ വരാനിരിക്കുന്ന സ്വിഫ്റ്റിനുണ്ട്. കൂടുതല്‍ ഇന്ധനക്ഷമമായ എന്‍ജിനാണ് മറ്റൊരു പ്രത്യേകത. കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം വളരെ കുറവാണെന്നും കേള്‍വിയുണ്ട്. വിലയില്‍ ചെറിയ വര്‍ധനയും പ്രതീക്ഷിക്കാം.


Click it and Unblock the Notifications