ഡ്രൈവിംഗ് ലൈസന്‍സ് കോളജ് നല്‍കും!

key
കോളജ് വിദ്യാഭ്യാസം കൊണ്ട് എന്തു സമ്പാദിച്ചുവെന്ന ചോദ്യത്തിന് ലുധിയാനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡ്രൈവിംഗ് ലൈസന്‍സെങ്കിലും എടുത്തു കാണിക്കാനുണ്ടാകും. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രിന്‍സിപ്പല്‍ വഴി ഡ്രൈവിംഗ് ലൈസന്‍സ് നേടുവാനുള്ള അനുമതി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നല്‍കി.

ഇതുവഴി ജില്ലാ ഭരണാധികാരികള്‍ ചിലത് ലക്ഷ്യം വെക്കുന്നുണ്ട്. ഒന്നാമതായി ആര്‍ ടി ഒ ഓഫീസിലെ തിരക്ക് കുറയ്ക്കുക എന്നതു തന്നെ. രണ്ടാമത്തെ കാര്യം കൈക്കൂലിയാണ്. കൈക്കൂലി കണ്ടുപിടിച്ചത് രാജ്യത്തെ ആര്‍ ടി ഒ ഓഫീസുകളാണെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. ഇതില്‍ ഒരു ചുരുങ്ങിയ ശതമാനമെങ്കിലും കുറവു വരുത്താന്‍ പുതിയ നടപടിക്കാവും എന്നാണ് പ്രതീക്ഷ. അത് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഇരട്ട സംഖ്യയിലെത്തിക്കുന്ന പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും! ആര്‍ ടി ഒ നന്നായാല്‍ നാട് നന്നായി എന്നാണല്ലോ.

കോളജുകളില്‍ ലൈസന്‍സ് നല്‍കാനുള്ള ഓഫീസ് ജോലികള്‍ മിക്കതും നടക്കും. ടെസ്റ്റ് നടത്തലും മറ്റും ആര്‍ ടി ഒ ഓഫീസുകള്‍ നേരിട്ടുതന്നെ നടത്തുകയാണ് ചെയ്യുക. സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ ചെയ്യാനുള്ള അധികാരം ഉണ്ടായിരിക്കും. സ്വകാര്യ കോളജ് പ്രിന്‍സിപ്പല്‍മാര്‍ അപേക്ഷയും ഫീസുമെല്ലാം ശേഖരിച്ച് ആര്‍ ടി ഒ ഓഫീസിലെത്തിക്കണം. 30 രൂപയാണ് ഇരുചക്ര ലൈസന്‍സിന് വിദ്യാര്‍ത്ഥികള്‍ ഒടുക്കേണ്ട ഫീസ്. നാലുചക്രമാവുമ്പോള്‍ 60 രൂപയും.

"പോയി നാലക്ഷരം പഠിച്ച് ഒരു ഡ്രൈവിംഗ് ലൈസന്‍സെങ്കിലും സമ്പാദിച്ചു വാടാ" എന്ന് ലുധിയാനയിലെ പിതാക്കന്‍മാര്‍ക്ക് ഇനി മക്കളോട് പറയാം.

More from DriveSpark

Article Published On: Friday, July 8, 2011, 18:18 [IST]
English summary
district transport office of ludhiana has decided that students seeking for a driving license will not get it from the rto office but from their own colleges
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X