ടാറ്റയുടെ ആഫ്രിക്കന്‍ ട്രക്കുകള്‍

ആഫ്രിക്കയിലെ പ്ലാന്‍റില്‍ ചെറു-ഇടത്തരം ട്രക്കുകളാണ് അസംബ്ള്‍ ചെയ്യുകയെന്ന് ടാറ്റ മുമ്പ് അറിയിച്ചിരുന്നതാണ്. ഇതില്‍ മാറ്റമൊന്നുമുണ്ടാകാന്‍ സാധ്യതയില്ല. തായ്‍ലന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് നിലവില്‍ അസംബ്ലിംഗ് ടാറ്റയ്ക്ക് പ്ലാന്‍റുകളുള്ളത്.
ജാപ്പനീസ് ഓട്ടോ ഭീമനായ നിസ്സാന്‍റെ ഒരു ട്രക്ക് പ്ലാന്‍റ് ടാറ്റ ഏറ്റെടുത്തിരുന്നു. ഇതില്‍ ഒരു ബസ് നിര്‍മാണ യൂണിറ്റും ഉണ്ട്.
ലാറ്റിന്‍ അമേരിക്ക അടക്കമുള്ള മേഖലകളില്‍ പിടിമുറുക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റയിപ്പോള്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കു പ്രകാരം ടാറ്റയുടെ കയറ്റുമതി 20 ശതമാനം കണ്ട് വളര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications








