ഓ‍ഡി എ4-ന്‍റെ ട്രന്‍ഡി ഫേസ്‍ലിഫ്റ്റ്

audi
ഓഡി എ 6-നു പിന്നാലെ എ 4-നും ഫേസ്‍ലിഫ്റ്റ് വരുന്നു. ഈ വര്‍ഷം അവസാനത്തോടെ പുതുക്കിയ മോഡല്‍ റോഡിലിറക്കാന്‍ പദ്ധതിയുണ്ടെന്നാണ് കേള്‍വി. പ്രചരിക്കുന്ന ഊഹങ്ങള്‍ പ്രകാരം എ 6-ന്‍റെ ചില സവിശേഷതകള്‍ കടം കൊള്ളുന്നതായിരിക്കും എ 4. എന്നാല്‍ ഇതെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെ ലഭിച്ചിട്ടില്ല.

എ 6-ന്‍റെ ഗ്രില്ലുകള്‍ തന്നെയായിരിക്കും എ 4നും ഉണ്ടായിരിക്കുക. പുതിയ ഹെഡ്‍ലൈറ്റുകള്‍ വരും.

പ്രധാനപ്പെട്ട മാറ്റങ്ങള്‍ സംഭവിക്കുക ഇന്‍റീരിയറിലാണെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ മെച്ചപ്പെട്ട മള്‍ട്ടിമീഡിയ ഇന്‍റര്‍ഫേസ് ഘടിപ്പിച്ചേക്കും. എ 6-ന്‍റെ ഇന്‍റീരിയറിലുള്ള ചില ട്രന്‍ഡിയായ മാറ്റങ്ങളും ഇതിലുണ്ടാകും.

എന്‍ജിന്‍ കൂടുതല്‍ ഇന്ധനക്ഷമമാക്കാനുള്ള ശ്രമം പ്രതീക്ഷിക്കേണ്ടതാണ്. ഇന്നത്തെ നിലയില്‍ ഇത്തരം നീക്കങ്ങളില്ലാതെ ഒരു ഫേസ്‍ലിഫ്റ്റു കൊണ്ടു വരുന്നത് അത്ര മികച്ച ഏര്‍പ്പാടല്ല. പെര്‍ഫോമന്‍സിനെ ബാധിക്കാത്ത തരത്തില്‍ എന്‍ജിന്‍ ഇന്ധനക്ഷമത കൂട്ടുക എന്നത് പ്രധാന വെല്ലുവിളി തന്നെയാണ് ഇന്ന് കാര്‍ നിര്‍മാതാക്കള്‍ക്ക്. എമിഷന്‍ നിയന്ത്രണം കൂട്ടുവാനും ശ്രമങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

എന്‍ജിനില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അത് ഒരു 3.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ജറായിരിക്കുമെന്ന് ഊഹമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഓഡിയുടേതായി അഞ്ച് എന്‍ജിനുകളാണുള്ളത്. രണ്ട് ഡീസലും മൂന്ന് പെട്രോളും.

More from DriveSpark

Article Published On: Saturday, July 9, 2011, 11:32 [IST]
English summary
audi might come up with a facelift for the audi a4 later this year. The move comes as the audi a6 which has just undergone a makeover
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X