ബി എം ഡബ്ലിയു എക്സ് 3 ഉല്‍പാദനം തുടങ്ങി

എക്സ് 3 ട്രയല്‍ പ്രൊഡക്ഷന്‍ ചെന്നൈ പ്ലാന്‍റില്‍ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ക്രോസ്സോവറിന്‍റെ വില 45 ലക്ഷത്തിനടുത്തെത്തുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ റോഡ് പരിതസ്ഥിതിക്ക് അനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാണ് കാര്‍ ഇന്ത്യയില്‍ ഇറക്കുന്നത്.
സി കെ യു (കംപ്ലീറ്റ്ലി നോക്കഡ് ഡൗണ്‍) മാര്‍ഗ്ഗേണയാണ് ഇന്ത്യയില്‍ ഘടകഭാഗങ്ങള്‍ എത്തിക്കുന്നത്. ചെന്നൈ പ്ലാന്‍റില്‍ വെച്ച് അവ അസംബ്ള്‍ ചെയ്യും. സെപ്തംബര്‍ മാസത്തോടെ കാര്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ബി എം ഡബ്ലിയു ഇന്ത്യ അറിയിക്കുന്നു.
ആദ്യം വിപണിയിലെത്തുക ഡീസല്‍ വേരിയന്‍റായിരിക്കും. പിന്നീട് പെട്രോള്‍ മോഡലും പ്രതീക്ഷിക്കാം. 2.0 ലിറ്റര്‍ എന്‍ജിന്‍റെ കുതിരശക്തി 184 ആണ്. 380 എന്‍ എം ടോര്‍ക്ക് ലഭിക്കും.


Click it and Unblock the Notifications








