ചിന്തിച്ച് ഗിയര്‍ മാറ്റാം

parlee
ബൈക്ക് ഓടിക്കുമ്പോള്‍ ചിന്തയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനെപ്പറ്റിയാണ് മസാച്ചുസെറ്റ്സിലെ പാര്‍ലീ സൈക്കിള്‍സ് ചിന്തിക്കുന്നത്. ഗിയര്‍ മാറ്റല്‍, ബ്രേക്കിടല്‍ തുടങ്ങിയ ഏര്‍പ്പാടുകള്‍ക്കായി ബൈക്കോടിക്കുന്നവര്‍ വളരെയധികം കായികാധ്വാനം ചെയ്യുന്നുണ്ട് എന്ന് പാര്‍ലീ മനസ്സിലാക്കുന്നു. പലപ്പോഴും അവ വിചാരിക്കുന്ന സമയത്തും സാഹചര്യത്തിലും കഴിയാറുമില്ല. പാര്‍ലീയുടെ ഗവേഷണ വിഭാഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് "വിചാരിക്കുന്ന സമയത്ത്" ഗിയര്‍ മാറ്റുവാന്‍ ശേഷിയുള്ള സൂപ്പര്‍ബൈക്കുകള്‍ നിര്‍മിക്കാനാണ്.

പാര്‍ലീ സൈക്കിള്‍സിനൊപ്പം ടൊയോട്ടയും ഗവേഷണത്തില്‍ പങ്കാളിയാണ്. ടൊയോട്ടയുടെ ഹൈബ്രിഡ് ഇലക്ട്രിക് കാറായ പ്രിയസിന്‍റെ പ്രചാരണവും ഇതിലൂടെ ലക്ഷ്യമിടുന്നു.

തലയില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിക്കുന്നതിലൂടെയാണ് ബൈക്ക് യാത്രക്കാരന്‍റെ മനസ്സിലിരിപ്പ് വാഹനം മനസ്സിലാക്കുക. ഹെല്‍മെറ്റിലോ മറ്റോ ഇവ ഘടിപ്പിക്കാവുന്നതാണ്. ശേഷം, ഗിയര്‍ മാറ്റണമെന്ന് ശക്തമായൊന്ന് വിചാരിക്കുകയേ വേണ്ടൂ. ഉടന്‍ ഗിയര്‍ മാറ്റപ്പെടും. വരും കാലങ്ങളില്‍ ഡ്രൈവിംഗ് സ്കൂളുകാര്‍ വിദ്യാര്‍ത്ഥികളുടെ മനസ്സ് മാറ്റാന്‍ പണിപ്പെടേണ്ടി വരുമെന്ന് സാരം.

ഈ സാങ്കേതികത പക്ഷെ വലിയ വിഭാഗം മോട്ടോര്‍ വാഹന വിചക്ഷണര്‍ സ്വാഗതം ചെയ്യുന്നില്ല. മനുഷ്യന്‍റെ മനസ്സ് യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഒന്നല്ല എന്നാണ് അവര്‍ വാദിക്കുന്നത്. മനുഷ്യന്‍റെ ചിന്താഭാരം വെറുതെ ബൈക്കുകള്‍ക്ക് നല്‍കുന്നതെന്തിനെന്നും ചിലര്‍ ചോദിക്കുന്നു.

More from DriveSpark

Article Published On: Saturday, July 9, 2011, 17:44 [IST]
English summary
massachusetts based parlee cycles is currently working on a futuristic bike which will allow the rider to shift gears just by thinking about it
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X