സൊണാലികയുടെ കാറും വിശേഷങ്ങളും

മധ്യനിരയിലെ ഒരു ഉയര്‍ന്ന ശ്രേണീ സെഡാനാണ് സൊണാലിക മനസ്സില്‍ കാണുന്നത്. 15 ലക്ഷത്തിന്‍റെ ചുറ്റുവട്ടത്ത് വിലകാണും. സൊണാലികയുടെ രണ്ട് ലിറ്റര്‍ ഡീസല്‍ സിആര്‍ഡിഐ എന്‍ജിന്‍റെ മെച്ചപ്പെടുത്തിയ പതിപ്പ് കാറിന് നല്‍കും.
നിലവില്‍ സൊണാലികയുടെ ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി നിരത്തിലുണ്ട്. റിനോ എന്ന് പേര്. 8-10 ലക്ഷം രൂപയാണ് വില.
അടുത്ത വര്‍ഷത്തിന്‍റെ പകുതിയോടെ പുതിയ സെഡാന്‍ പുറത്തിറങ്ങുമെന്ന് സൊണാലിക ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍ ഡി മിത്തല്‍ അറിയിക്കുന്നു. ഒരു യൂറോപ്യന്‍ പ്രീമിയം കാറിന്‍റെ എല്ലാ സൗകര്യങ്ങളും സെഡാനിലുണ്ടാകുമെന്നാണ് അവകാശവാദം. പകുതി വിലയ്ക്ക് ഒരു പ്രീമിയം കാര്‍! സെഡാന്‍റെ ഡിസൈനിംഗ് ഏറ്റെടുത്തിരിക്കുന്നത് ചില്ലറക്കാരൊന്നുമല്ല. ഫെരാരി, മസെരാട്ടി, റോള്‍സ് റോയ്സ്, ജാഗ്വര്‍ എന്നീ കമ്പനികളുടെ നിരവധി മോഡലുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഇറ്റാലിയന്‍ ഡിസൈനിംഗ് സ്ഥാപനം പിനിന്‍ഫാരിനയാണ് കക്ഷി.
പുതിയ കാറിനൊപ്പം ഒരു പുതിയ ബ്രാന്‍ഡുകൂടി അവതരിപ്പിക്കാന്‍ സൊണാലികയ്ക്ക് പദ്ധതിയുണ്ട്. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും ശേഷം കാര്‍ നിര്‍മാണത്തില്‍ സ്വന്തമായ ഇടം കണ്ടെത്തുന്ന ഇന്ത്യന്‍ കമ്പനിയായി മാറാം എന്ന പ്രതീക്ഷയാണ് ഫോഴ്സിനെപ്പോലെ തന്നെ സൊണാലിക്കും ഉള്ളത്.


Click it and Unblock the Notifications








