ഫോക്സ്‍വാഗന്‍റെ ലക്ഷം കാറുകള്‍ നിരത്തില്‍

beetle
ഫോക്സ്‍വാഗന്‍റെ ഛക്കന്‍ പ്ലാന്‍റില്‍ നിന്ന് ഒരു ലക്ഷം കാറുകള്‍ പുറത്തിറങ്ങി. 2009 മെയ് മാസത്തില്‍ ഉല്‍പാദനം തുടങ്ങിയ പ്ലാന്‍റില്‍ നിന്ന് ആദ്യം ഇറങ്ങിയത് സ്കോഡ ഫാബിയ ആയിരുന്നു. പിന്നീട് പോളോ, വെന്‍റോ, ഫാബിയയുടെ ഫേസ്‍ലിഫ്റ്റ് മോഡല്‍ തുടങ്ങിയവ ഇതേ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങി.

സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദം കാര്‍ വിപണി ഒട്ടും അനുകൂലമായ കാലാവസ്ഥയില്‍ ആയിരുന്നില്ല. മാരുതി സുസുക്കി അടക്കമുള്ള കാര്‍ നിര്‍മാതാക്കള്‍ വിപണിയി താഴോട്ടു പോകുന്നതു കണ്ട് അന്തിച്ചു നിന്നു. എന്നാല്‍ ഇതൊന്നും ബാധിക്കാതെ വിപണിമുന്നേറ്റം തുടരുകയായിരുന്നു ഫോക്സ്‍വാഗണ്‍. വിപണിയില്‍ എത്തിച്ച കാറുകളെല്ലാം മികച്ച പ്രകടനം മാന്ദ്യകാലത്തും നടത്തി വരികയാണ്. നിലവിലെ അനുകൂല സാഹചര്യത്തില്‍ കൂടുതല്‍ മോഡലുകള്‍ രംഗത്തിറക്കാനും ഫോക്സ്‍വാഗന് ആലോചനയുണ്ട്.

അടുത്ത വര്‍ഷം സ്കോഡ റാപിഡ് ഛക്കന്‍ ഫാക്ടറിയില്‍ തന്നെയാണ് ഉല്‍പാദനം നടത്തുക. കൂടാതെ ഒരു ചെറുകാര്‍ വിപണിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്.

ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഔറംഗബാദ് പ്ലാന്‍റിലാണ് ജീറ്റ, ലോറ, പസ്സാത്, സൂപ്പര്‍ബ്, യേതി എന്നിവയുടെ അസംബ്ലിംഗ് നടക്കുന്നത്.

വര്‍ഷത്തില്‍ 130,000 കാറുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഛക്കന്‍ പ്ലാന്‍റിനുണ്ട്. 3,800 കോടി രൂപ പ്ലാന്‍റിനായി നിക്ഷേപിക്കുമെന്നാണ് ഫോക്സ്‍വാഗണ്‍ പറഞ്ഞിരുന്നത്.

More from DriveSpark

Article Published On: Saturday, July 9, 2011, 10:38 [IST]
English summary
volkswagen today rolled out the 100,000th car from its chakan plant in pune. production started in may 2009 with the skoda fabia followed by the polo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X