പ്രവചനങ്ങള്‍ പിഴയ്ക്കുന്ന കാര്‍ വിപണി

പാസഞ്ചര്‍ കാര്‍ വിപണിയുടെ വളര്‍ച്ച മുമ്പ് പ്രവചിച്ചതിലും താഴെയായിരിക്കുമെന്ന് സിയാം പ്രസിഡന്‍റും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രസിഡന്‍റുമായ പവന്‍ ഗോയങ്ക വ്യക്തമാക്കി. 18 ശതമാനത്തിനും മുകളിലായിരിക്കും വളര്‍ച്ച എന്നാണ് നേരത്തെ കണക്കു കൂട്ടിയിരുന്നത്. 10 മുതല്‍ 12 ശതമാനം വരെ വളര്‍ച്ചയുണ്ടാകാമെന്നാണ് പുതിയ പ്രവചനം.
പെട്രോള്‍ വിലവര്‍ധന, ബാങ്ക് ലോണുകളുടെ പലിശ നിരക്ക് വര്‍ധന തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ വിപണിയെ അലട്ടിക്കൊണ്ടിരിക്കുകയാണ്. കാര്‍ വില്‍പന ഈ വര്‍ഷം ജൂണില്‍ വെറും 1,6 ശതമാനം മാത്രമാണ് വളര്‍ന്നത്. കഴിഞ്ഞ വര്‍ഷമിത് 30.8 ശതമാനമായിരുന്നു.


Click it and Unblock the Notifications








