മാരുതി മനെസര്‍ പ്ലാന്‍റ് വീണ്ടും പുകയുന്നു

zen
മാരുതി സുസുക്കി മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ കമ്പനിയുമായി വീണ്ടും പോരിലേക്ക്. ജൂലായ് 16-ന് നടക്കാനിരിക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പ് തങ്ങള്‍ ബഹിഷ്കരിക്കുമെന്ന് മാരുതി സുസുക്കി എംപ്ലോയീസ് യൂണിയന്‍(എം എസ് ഇ യു) കമ്പനിയെ അറിയിച്ചു. മാരുതി മാനേജ്മെന്‍റ് അംഗീകരിക്കുന്ന യൂണിയനായ മാരുതി ഉദ്യോഗ് കാംകര്‍ യൂണിയനുമായി മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ക്ക് ബന്ധമൊന്നുമില്ലെന്നും പ്രസ്തുത സംഘടന നടത്തുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും കാണിച്ച് മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികല്‍ സംസ്ഥാന ലേബര്‍ കമ്മീഷനും കമ്പനി മാനേജ്മെന്‍റിനും കത്തു നല്‍കി.

കഴിഞ്ഞ മാസം മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരം 13 ദിവത്തോളം നീണ്ടു നിന്നിരുന്നു. പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്ക് അന്ന് സമരം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. മാരുതിയില്‍ ഒരു തൊഴിലാളി യൂണിയന്‍ മാത്രമേ അംഗീകരിക്കൂ എന്ന പിടിവാശിയിലാണ് കമ്പനി. എന്നാല്‍ മാരുതി കാംകര്‍ സംഘടന മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികളെ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നില്ലെന്നതാണ് തൊഴിലാളികളുടെ നിലപാട്.

മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികളുടെ സംഘടനയായ എം എസ് ഇ യു നിലവിലുള്ളപ്പോള്‍ മറ്റൊരു തൊഴിലാളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ട ആവശ്യകത ഇല്ലെന്നും അവര്‍ വാദിക്കുന്നു.

കഴിഞ്ഞ മാസം നടന്ന സമരം മാരുതി സുസുക്കിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഏതാണ്ട് 16,000 യൂണിറ്റിന്‍റെ ഉല്‍പാദന നഷ്ടം സംഭവിച്ചത് ഇപ്പോഴും കമ്പനിയുടെ വിതരണ ശൃംഖലയെ അലട്ടുകയാണ്. ചില മോഡലുകളുടെ കാത്തിരിപ്പുസമയം ഇപ്പോള്‍ നാലുമാസത്തില്‍ കൂടുതലാണ്.

എന്നാല്‍ മാരുതിയുടെ മനെസര്‍, ഗുഡ്ഗാവ് പ്ലാന്‍റുകള്‍ ഒരേ കമ്പനിയുടേതാണെന്നും അതില്‍ രണ്ട് യൂണിയനുകള്‍ അനുവദിക്കേണ്ട കാര്യമില്ലെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗ്ഗവ അറിയിച്ചു. കൂടാതെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കമ്പനിയിക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

More from DriveSpark

Article Published On: Monday, July 11, 2011, 12:21 [IST]
English summary
fresh trouble is brewing at maruti manesar plant as the rebel body maruti suzuki employees union (mseu) has decided to boycott the union election slated for july 16.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X