നാനോ ഇന്തോനീഷ്യയിലേക്ക്?

നാനോയുടെ തായ്‍ലന്‍ഡ് പ്രവേശനത്തിനു ശേഷം അവിടെ പ്ലാന്‍റ് നിര്‍മിക്കാനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇന്‍ഡോനീഷ്യന്‍ സര്‍ക്കാരിന്‍റെ കൂടുതല്‍ മികച്ച ഓഫര്‍ വരുന്നത്. കൂടുതല്‍ സ്ഥിരതയുള്ള സര്‍ക്കാരുകളാണ് ഇന്‍ഡോനീഷ്യയില്‍ എന്നത് മറ്റൊരു ഗുണവശമായി ടാറ്റ കാണുന്നു. ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റും അനുകൂലമായ നികുതി വ്യവസ്ഥയാണ് ഇന്‍ഡോനീഷ്യക്കുള്ളത്. ഇതോടെ തായ്‍ലന്‍ഡിന്‍റെ കാര്യം തല്‍ക്കാലം മാറ്റിവെച്ചരിക്കുകയാണ്.
50,000 യൂണിറ്റ് ശേഷിയുള്ള പ്ലാന്‍റാണ് ഇന്‍ഡോനീഷ്യയില്‍ ടാറ്റ ഉദ്ദേശിക്കുന്നുണ്ട്. ഉയര്‍ന്ന ജനസംഖ്യാനിരക്കുള്ള ഇവിടങ്ങളില്‍ നാനോയ്ക്ക് മികച്ച മാര്‍ക്കറ്റ് ടാറ്റ പ്രതീക്ഷിക്കുന്നു.
തായ്‍ലന്‍ഡിനെക്കൂടാതെ മലേഷ്യ, ഫിലിപ്പിന്‍സ് എന്നിവിടങ്ങളിലേക്കും നാനോയുടെ കയറ്റുമതി ഉദ്ദേശിക്കുന്നുണ്ട്. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നാനോ നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications








