മാരുതി വിപണി ഓഹരിയില്‍ തകര്‍ച്ച

rits
ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മാര്‍ക്കറ്റ് ഓഹരിയില്‍ കാര്യമായ ഇടിവ് പ്രകടമാകുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേഴ്സില്‍ നിന്ന് ലഭ്യമായ കഴിഞ്ഞ സാമ്പത്തികത്തിലെ കണക്കുകള്‍ പ്രകാരം മിനി - കോംപാക്ട് സെഗ്മെന്‍റില്‍ വന്‍ ഇടിവാണ് മാരുതിക്ക് സംഭവിച്ചിട്ടുള്ളത്.

കടുത്ത മത്സരം നടക്കുന്ന കോംപാക്ട് സെഗ്മെന്‍റില്‍ ഏഴ് കാറുകളാണ് മാരുതിക്കുള്ളത്. ഇവയില്‍ ആള്‍ട്ടോ മാത്രമാണ് സ്ഥിരതയുള്ള പ്രകടനം കാഴ്ച വെച്ചത്. മാരുതിയുടെ വാഗണ്‍ആര്‍ 2010-11ല്‍ 10.55 ശതമാനം വിപണിയാണ് പിടിച്ചത്. 2009-10ല്‍ 12.15 ശതമാനമുണ്ടായിരുന്നതില്‍ നിന്നാണ് വിപണി ഓഹരി ഈ നിലയിലേക്ക് കുറഞ്ഞതെന്ന് കണക്കുകള്‍ കാണിക്കുന്നു.

കോംപാക്ട് സെഗ്മെന്‍റില്‍ മാരുതിയുടെ ആള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ് ഹ്യൂണ്ടായിയുടെ സാന്‍ട്രോ, ഐ10, ഐ20 ടാറ്റയുടെ ഇന്‍ഡിക, ജനറല്‍ മോട്ടോഴ്സിന്‍റെ ഇന്‍ഡിക എന്നിവ ചേര്‍ന്ന് മൊത്തം വിപണിയുടെ 73 ശതമാനം പങ്കിടുന്നുണ്ട്.

2009-10ല്‍ മാരുതി എ സ്റ്റാറിന്‍റെ വിപണി ഓഹരിയായിരുന്ന 2.70 തൊട്ടടുത്ത സാമ്പത്തികവര്‍ഷം 2.39 ശതമാനമായി കുറഞ്ഞു. സെന്‍ എസ്റ്റില്ലോയുടേത് 3.49 ശതമാനത്തില്‍ നിന്ന് 3.38 ശതമാനത്തിലേക്ക് താഴ്ന്നു. സ്വിഫ്റ്റ് 9.74 എന്ന നിലയില്‍ നിന്ന് 9.11 എന്ന നിലയിലേക്കാണ് 2010-11ല്‍ എത്തിച്ചേര്‍ന്നത്. 5.29 ശതമാനത്തില്‍ നിന്ന് 4.45 ശതമാനത്തിലേക്ക് എന്നതാണ് റിറ്റ്സിന്‍റെ മാര്‍ക്കറ്റ് നില.

More from DriveSpark

Article Published On: Monday, July 11, 2011, 13:45 [IST]
English summary
maruti suzuki has lost market share in six out of seven cars it sells in the popular mini and compact segment in the passenger car market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X