സ്വന്തം കാറില്‍ ശ്രീലങ്കയില്‍ പോകാം

hanuman
ആടലോടകം പറിക്കാന്‍ പറഞ്ഞയച്ചവന്‍ ചെടി നില്‍ക്കുന്ന മല മൂടോടെ പറിച്ചെടുത്ത് ശ്രീലങ്കയിലേക്ക് ചെന്നതിന്‍റെ പാരമ്പര്യം നമുക്കുണ്ട്. ശ്രീലങ്കയില്‍ പോകുമ്പോള്‍ സ്വന്തം കാറും കൂടെ കൊണ്ടുപോകാന്‍ പാരമ്പര്യത്തില്‍ വലിയ വിശ്വാസമുള്ള ഇന്ത്യക്കാര്‍ തയ്യാറാകുമെന്ന് ശ്രീലങ്കയിലെ ടൂറിസം അധികൃതര്‍ മനസ്സിലാക്കിയതില്‍ അതിശയമൊന്നുമില്ല. സ്വന്തം കാറുമായി ആറുമാസം വരെ ദ്വീപ് രാഷ്ട്രത്തിന്‍റെ മുക്കിലും മൂലയിലും അലഞ്ഞുതിരിയാം. ആരും ചോദിക്കില്ല.

കൊളംബോ-തമിഴ്നാട് കടലില്‍ സര്‍വീസ് നടത്തുന്ന സ്കോട്ടിയ പ്രിന്‍സ് എന്ന ആഡംബരക്കപ്പലില്‍ 200 കാറുകള്‍ വരെ കയറ്റാനുള്ള സൗകര്യമുണ്ട്. പക്ഷെ കാര്‍ കൊണ്ടുപോകാന്‍ ചില മുന്നൊരുക്കങ്ങള്‍ വേണം.

ഓട്ടോമൊബൈല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന കാര്‍നെറ്റ് ഡി പാസ്സേജ് എന്ന രേഖ ആദ്യം സംഘടിപ്പിക്കണം. ഇതിന് 4400 രൂപയാണ് ചെലവ്. ഇന്ത്യയില്‍ നിന്നു വേണ്ട പ്രധാന രേഖ ഇതു മാത്രമാണ്. കാറിനെ സംബന്ധിച്ച മറ്റ് അത്യാവശ്യ രേഖകള്‍ നിര്‍ബന്ധമായും കയ്യിലുണ്ടായിരിക്കണം. ശ്രീലങ്കയില്‍ കപ്പലിറങ്ങിയാല്‍ നേരെ ഹൈവേയില്‍ ചെന്നങ്ങ് കേറിയേക്കരുത്. അവിടുത്തെ ലോക്കല്‍ ഡ്രൈവിംഗ് അസ്സോസിയേഷനുമായി ബന്ധപ്പെട്ട് ഒരു ഡ്രൈവിംഗ് പെര്‍മിറ്റ് സംഘടിപ്പിക്കണം. ഇതത്ര മെനക്കേടുള്ള പണിയൊന്നുമല്ല എന്നാണ് കേള്‍ക്കുന്നത്. ആനയെ വാങ്ങാമെങ്കില്‍ കാരക്കോലിനാണോ ക്ഷാമം!

നിങ്ങളുടെ വണ്ടി നാനോയോ ലക്സസോ ഏതുമാകട്ടെ. ഏതുതരം കാറും കൊണ്ടു പോകാന്‍ സാധിക്കും. 14 മണിക്കൂറാണ് കപ്പലില്‍ ശ്രീലങ്കയിലെത്താന്‍ എടുക്കുന്ന സമയം.

More from DriveSpark

Article Published On: Tuesday, July 12, 2011, 10:43 [IST]
English summary
sri lanka allows you to drive in your car aboard scotia prince a luxury liner that sails between colombo and tuticorin.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X