വെരിറ്റോയുടെ പുതിയ പതിപ്പുകള്‍

concept
റിനോയുമായി നടന്നുവന്ന പങ്കുകൃഷി പാളിയതിനെത്തുടര്‍ന്ന് മഹീന്ദ്ര കാര്‍ വിപണിയിലെ സ്വന്തം ഇടം തനിയെ അന്വേഷിക്കുന്ന പണിയില്‍ മുഴുകിയിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്‍ അന്ത്യപാദത്തില്‍ പുതിയ കാറുകള്‍ മഹീന്ദ്രയില്‍ നിന്ന് പുറത്തുവരും. വെരിറ്റോയുടെ രണ്ട് പുതിയ പതിപ്പുകളാണ് ആദ്യമിറങ്ങുക. ഇതുകൂടാതെ ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റിയും പ്ലാന്‍ ചെയ്യുന്നുണ്ട്. മറ്റൊന്ന് ഒരു ചെറുകാറാണ്. സ്പോര്‍ട്സ് കാര്‍ വരുന്ന ഡിസംബറില്‍ വിപണിയില്‍ എത്തുമെന്നാണ് കേള്‍വി.

മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കമ്പനി സാംഗ്‍യോംഗിന്‍റെ ഉല്‍പന്നങ്ങള്‍ ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ എത്തിത്തുടങ്ങുമെന്ന് മഹീന്ദ്ര പ്രസിഡന്‍റ് പവന്‍ ഗോയങ്ക അറിയിച്ചു. റെക്സ്റ്റണ്‍, കോറാന്‍ഡോ സി എന്നീ കാര്‍ മോഡലുകളാണ് സാംഗ്‍യോംഗ് ഇന്ത്യയിലേക്ക് കൊണ്ടുവരിക. സി കെ യു മാര്‍ഗ്ഗേണ ഇന്ത്യയില്‍ എത്തിച്ച് മഹീന്ദ്രയുടെ ഛക്കന്‍ പ്ലാന്‍റില്‍ അസംബ്ള്‍ ചെയ്യാനാണ് പരിപാടി. 2011 അവസാനത്തില്‍ തന്നെ സാംഗ്‍യോംഗ് ചൈനയിലേക്കുള്ള കയറ്റുമതിയും തുടങ്ങും.

ജനുവരി-ജൂണ്‍ മാസങ്ങള്‍ക്കിടെ സാംഗ്‍യോംഗ് വിറ്റഴിച്ചത് 55,000 യൂണിറ്റുകളാണ്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് ഇത് 1.25 ലക്ഷത്തില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Tuesday, July 12, 2011, 12:07 [IST]
English summary
mahindra & mahindra company is working on launching two new versions of verito sedan by the end of this fiscal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X