ചൈനയില്‍ മെഴ്സിഡസ്സിന് 3,000 കോടി നിക്ഷേപം

3000 കോടി ചൈനീസ് യ്വാന്‍ ആണ് മെഴ്സിഡസ് ബെന്‍സ് ചൈനയില്‍ നിക്ഷേപിക്കാന്‍ പോകുന്നത്. ഒരു യ്വാന്‍ എന്നതിന്‍റെ മലയാളം 6.9104 രൂപ എന്നാകുന്നു. ഇത്രയും സമ്പത്ത് ചൈനയില്‍ കൊണ്ട് തള്ളുന്നത് ചൈനയുടെ ആഡംബരക്കാര്‍ വിപണിയുടെ വളര്‍ച്ചയെ കാണിക്കുന്നു. കൂടുതല്‍ ഘടകഭാഗങ്ങള്‍ ചൈനയില്‍ നിര്‍മിക്കുക, ചൈനയില്‍ തന്നെ പുതിയ കാര്‍ പൂര്‍ണമായും നിര്‍മിച്ചെടുക്കുക ഇതിനായി പ്ലാന്‍റ് കുറെക്കൂടി വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മെഴ്സിഡസ്സിനുള്ളത്.
നിലവില്‍ പ്രീമിയം സെഗ്മെന്‍റില്‍ ഓഡിയുടെ ആധിപത്യമാണ് നിലനില്‍ക്കുന്നത്. മെഴ്സിഡസ്സിന്‍റെ പുതിയ നീക്കം ചൈനീസ് മാര്‍ക്കറ്റിലെ മാത്സര്യം വര്‍ധിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. അടുത്ത 24 മാസത്തിനുള്ളില്‍ ഒക്കെ തൂത്തുവാരിക്കളേം എന്നാണ് മെഴ്സിഡസിന്‍റെ വെല്ലുവിളി.
ഈ വര്‍ഷം ആദ്യത്തില്‍ ചൈനീസ് മാര്‍ക്കറ്റിലെ വില്‍പന വര്‍ധിപ്പിക്കാന്‍ മെഴ്സിഡസ്സിന് കഴിഞ്ഞു. ഏതാണ് 120 ശതമാനമാണ് വിപണി വളര്‍ച്ച. എന്നാല്‍ പ്ലാന്‍റിന്‍റെ കുറഞ്ഞ ഉല്‍പാദനക്ഷമത കാര്യങ്ങളെ അവതാളത്തിലാക്കി. കടുത്ത മത്സരത്തിന്‍റെ വിപണി മെഴ്സിഡസ്സിനെ നിരന്തരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുകയാണ്.
വര്‍ഷത്തില്‍ ഒരു മോഡല്‍ എന്ന നിലയില്‍ വിപണിയില്‍ നിലയുറപ്പിക്കാനാണ് മെഴ്സിഡസിന്‍റെ തീരുമാനം. പിണറായി വിജയന്‍ സമ്മതിച്ചാലുമില്ലെങ്കിലും അടുത്ത മകരം പത്തിന് ചൈനയില്‍ വിപ്ലവം ഉറപ്പ്!


Click it and Unblock the Notifications








