ലോണെടുക്കൂ, ഐ 10 വാങ്ങൂ

മറ്റ് കമ്പനികളെല്ലാം വിപണിയിലെ രാസമാറ്റം തിരിച്ചറിയുകയും കൂടതല്‍ ഡീസല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയും ചെയ്യുമ്പോള്‍ ഹോണ്ട കളിക്കുന്നത് മറ്റൊരു കളിയാണ്.
ഒരു മികച്ച ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ച് നിരത്തിലിറക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവിടെയാണ് ഹോണ്ടയുടെ തല്‍ക്കാല ശാന്തിമന്ത്രങ്ങളുടെ പ്രാധാന്യം. സാന്‍ട്രോ സിംഗ്, ഐ 10 എന്നീ കാറുകള്‍ക്ക് വായ്പയില്‍ 5.99 ശതമാനം പലിശനിരക്ക് എന്നതാണ് പുതിയ വാഗ്ദാനം. ഹ്യൂണ്ടായിയുടെ ഏറ്റവുമധികം വില്‍പന നടക്കുന്ന കാറുകളാണ് സിംഗും ഐ 10-ഉം. 3 ലക്ഷം രൂപയുടെ ലോണ്‍ 36 മാസം കൊണ്ടാണ് അടച്ചുതീര്‍ക്കേണ്ടത്.
ഹ്യൂണ്ടായിയുടെ പുതിയ ഫ്ലൂയിഡിക് വെര്‍ണ ഒഴിച്ചുള്ള എല്ലാ മോഡലുകള്‍ക്കും വന്‍ ഡിസ്കൗണ്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോണ്ട ജാസ്സിന് ഇന്നലെയാണ് ഒന്നേമുക്കാല്‍ ലക്ഷം രൂപ കുറച്ചുകളഞ്ഞത്. ലക്ഷ്വറി സെഡാനായ സൊനാറ്റ ട്രാന്‍സ്ഫോമിന് സൗജന്യ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. ഐ 20യുടെ വാറന്‍റി പിരീഡ് കൂട്ടുകയും ചെയ്തിരിക്കുന്നു.


Click it and Unblock the Notifications








