ദീപാവലിയോടെ ശരിയാകുമെന്ന് മാരുതി

zen
പല കാരണങ്ങള്‍ കൊണ്ട് താറുമാറായി കിടക്കുന്ന മാരുതി സുസുക്കിയുടെ മാര്‍ക്കറ്റ് നില അടുത്ത ദീപാവലിയോടെ മെച്ചപ്പെടുമെന്ന് കമ്പനിക്ക് പ്രതീക്ഷ. അപ്രതീക്ഷിതമായ നിരവധി പ്രശ്നങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവിന് കഴിഞ്ഞ ഒന്നുരണ്ട് മാസങ്ങള്‍ക്കിടെ നേരിടേണ്ടി വന്നത്. പെട്രോള്‍ വിലവര്‍ധന മൂലം കാറുകളുടെ വിപണി കടുത്ത പട്ടിണിയിലായ സമയത്താണ് മാരുതി മനെസര്‍ പ്ലാന്‍റിലെ തൊഴിലാളി സമരം. ഇതിനിടയില്‍ റിസര്‍വ് ബാങ്ക് റിപ്പോ റേറ്റുകള്‍ ഉയര്‍ത്തി. എല്ലാം ചേര്‍ന്ന് മാരുതിയെ കടുത്ത പ്രതിസന്ധിയിലാക്കി.

മനെസര്‍ പ്ലാന്‍റിലെ സമരം സമ്മാനിച്ചത് 16,000 യൂണിറ്റിന്‍റെ ഉല്‍പാദന നഷ്ടമാണ്. ഇത് നിസ്സാരമാണെന്ന് സുസുക്കി അവകാശപ്പെടുന്നുണ്ടെങ്കിലും വണ്ടി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് അതത്ര നിസ്സാരമാണെന്ന് തോന്നുന്നില്ല എന്നതാണ് സത്യം. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട വാക്വം ഏരിയയിലേക്ക് മറ്റ് ചില കമ്പനികള്‍ തങ്ങളുടെ മോഡലുകള്‍ അടിച്ചുകയറ്റി തീക്കൊടുക്കുകയും ചെയ്യുന്നു.

കഴിഞ്ഞ മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് മാരുതിയുടെ വില്‍പനയില്‍ 8,000 യൂണിറ്റിന്‍റെ കുറവ് ഉണ്ടായെന്നാണ്. 80,298 മോഡലുകളാണ് ജൂണില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അത് 86,298 മോഡലുകള്‍ ആയിരുന്നു.

എന്നാല്‍ ഇത് മാരുതിക്ക് മാത്രം സംഭവിച്ചതല്ലെന്നും എണ്ണവില ഉയര്‍ന്നതിനാല്‍ എല്ലാ കാര്‍ കമ്പനികളും പ്രതിസന്ധിയിലാണെന്നുമാണ് മാരുതിയുടെ ആര്‍ സി ഭാര്‍ഗ്ഗവ അവകാശപ്പെടുന്നത്. ഉയര്‍ന്ന പലിശ നിരക്കും പ്രശ്നമുണ്ടാക്കുന്നു.

ഇതിനിടെ മാരുതി സുസുക്കിയുടെ നിലവിലെ സ്വിഫ്റ്റ് മോഡല്‍ നിര്‍മാണം നിറുത്തി വെച്ചിരിക്കുകയാണ്. പുതിയ സ്വിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയാക്കി ആഗസ്റ്റ് മാസത്തില്‍ വിപണിയിലെത്തും.

എല്ലാം ദീപാവലിയോടെ ശരിയാകും എന്നാണ് മാരുതി നല്‍കുന്ന വാഗ്ദാനം. മാരുതിയുടെ കാര്‍ തന്നെ വേണം എന്ന് വാശിയുള്ളവര്‍ ദീപാവലിയോളം കാത്തിരിക്കണം എന്നും ഇതിനെ വായിച്ചെടുക്കാം.

More from DriveSpark

Article Published On: Wednesday, July 13, 2011, 15:05 [IST]
English summary
maruti suzuki sales slumped by 8.8 percent in the month of june. india’s #1 auto maker recorded 80,298 units in the month of June this year which almost 8000 units down on the last years tally
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X