ടൊയോട്ടയില്‍ അപ്രന്‍റിസാവാം

അപേക്ഷിച്ചവരില്‍ നിന്ന് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.
എസ് എസ് എല്‍ സിക്ക് 60 ശതമാനം മാര്‍ക്കോടെ ജയിച്ചവരായിരിക്കണം അപേക്ഷകര്‍. ഡിപ്ലോമയ്ക്കും സമാനമായ വിജയശതമാനം ആവശ്യമാണ്. ടൂള്‍ ആന്‍റ് ഡൈ മേക്കിംഗിന്‍റെ കാര്യത്തില്‍ നാലു വര്‍ഷത്തെ കോഴ്സ് സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നത്.
ബങ്കളുരുവിലാണ് ടൊയോട്ടയുടെ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. ഇന്നോവ, കൊറോള. ഫോര്‍ച്യൂണര്‍, എട്യോസ് എന്നീ മോഡലുകള്‍ ഇവിടെ നിന്ന് പുറത്തിറങ്ങുന്നുണ്ട്.
അപ്രന്‍റിസ് കാലയളവില്‍ 11,250 രൂപ സ്റ്റൈപന്‍റ് ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








