ബീറ്റ് ഡീസല്‍ ഈ മാസം

സ്പാര്‍ക്ക്, അവിയോ തുടങ്ങിയ കാറുകള്‍ക്ക് ഡീസല്‍ മോഡലുകള്‍ ഇറക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കമ്പനി എന്ന് ജനറല്‍ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്‍റ് കാള്‍ സ്ലിം വ്യക്തമാക്കുന്നു. പെട്രോളും ഡീസലും തമ്മിലുള്ള 26 രൂപയുടെ വിലവ്യത്യാസം പെട്ടെന്നൊന്നും ഇല്ലാതാകുമെന്ന് സ്ലിം കരുതുന്നില്ല. ഡീസല്‍ എന്‍ജിനുകളുടെ വര്‍ധിച്ചു വരുന്ന ആവശ്യം നേരിടാന്‍ കമ്പനിയുടെ തലെഗാവ് പ്ലാന്‍റ് തയ്യാറെടുക്കുകയാണ്. പ്ലാന്‍റിന്‍റെ നിലവിലെ ശേഷി വര്‍ഷത്തില്‍ 1.6 ലക്ഷമാണ്.
പ്ലാന്‍റ് ഡീസല്‍ വേരിയന്‍റുകള്‍ ഉല്‍പാദിപ്പിക്കാന്‍ തക്ക നിലയില്‍ വഴക്കമുള്ളതാണെന്ന് സ്ലിം പറയുന്നു. ഇതിനായി കാര്യപ്പെട്ട തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ല.
ബീറ്റിന്‍റെ പുതിയ ഡീസല്‍ മോഡല്‍ 1.5 ലിറ്റര്‍ ശേഷി ഉള്ളതായിരിക്കും. യൂറോപ്യന്‍ സാങ്കേതികതയില്‍ വികസിപ്പിച്ചെടുത്ത ഈ എന്‍ജിന്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ബീറ്റിന് നല്‍കിയിരിക്കുന്നത്. ബീറ്റ് കയറ്റുമതി ചെയ്യാനും ഉദ്ദേശ്യമുണ്ടെങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റിലെ ആവശ്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക.


Click it and Unblock the Notifications








