അര്‍മാദിപ്പിന്‍! 'പുത്തന്‍ ഫിയസ്റ്റ' വന്നെത്തി!!

സമാനമായ സെഗ്മെന്‍റില്‍ മറ്റൊരു വാഹനത്തിനുമില്ലാത്ത നിരവധി സവിശേഷതകളോടെയാണ് ഫിയസ്റ്റയുടെ വരവ്. അത്യന്താധുനിക ബ്ലൂടൂത്ത് വോയ്സ് കണ്‍ട്രോള്‍ സംവിധാനം നിങ്ങളെ മൊബൈല്‍, റേഡിയോ, സി ഡി, യു എസ് ബി എന്നിവ കൈതൊടാതെ കൈകൈര്യം ചെയ്യാന്‍ സഹായിക്കുന്നു. ഇലക്ട്രിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ കഴിയും.
സെഗ്മെന്‍റില്‍ ആദ്യമെന്ന് ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു സംവിധാനം കൂടിയുണ്ട്. ഹൈവേകളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വേഗത നിയന്ത്രിക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, പുത്തന്‍ ഫിയസ്റ്റയില്‍ ഉണ്ട്.
പെട്രോളില്‍ ലിറ്ററിന് 17 കിലോമീറ്റര്‍ ദൂരം ഓടാം എന്ന് ഫോര്‍ഡ് വ്യക്തമാക്കുന്നു. ഡീസലിനാണെങ്കില്‍ അത് 23.5 കിലോമീറ്റര്‍ ആകുന്നു. 1.5 ലിറ്റര്‍ എന്‍ജിനുകളാണ് പുത്തന്‍ ഫിയസ്റ്റയ്ക്കുള്ളത്.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ചക്രവാളത്തില്‍ വിരിഞ്ഞ മഴവില്ലാണ് പുത്തന്‍ ഫിയസ്റ്റ എന്ന് ഫോര്‍ഡ് പറയുന്നതില്‍ വസ്തുതാപരമായ പിശകുകളില്ല എന്നുറപ്പിക്കാം. ഏഴുനിറങ്ങളിലാണ് ഫോര്‍ഡ് നിരത്തിലിറങ്ങുന്നത്. ഇനി വിലകൂടി പറയാം. 8,23,500 രൂപയാണ് ദില്ലി എക്സ് ഷോറൂം വില. ടോപ് എന്‍ഡ് പതിപ്പിന് (ടൈറ്റാനിയം പ്ലസ്)10,42,200 രൂപാ വില വരും. രണ്ടു വര്‍ഷത്തേക്ക്, അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററിന് ഫോര്‍ഡ് വാറണ്ടിയും നല്‍കുന്നു.
ആഹ്ലാദിപ്പിന്‍! അര്‍മാദിപ്പിന്‍!!


Click it and Unblock the Notifications








